ഷാർജ ഇസ്ലാമിക് മ്യൂസിയത്തിൽ പ്രവേശനം സൗജന്യമാക്കി
text_fieldsഷാർജ: റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഷാർജ മ്യൂസിയം അതോറിറ്റി അറിയിച്ചു. ശനി മുതൽ വ്യാഴം വരെ രാവിലെ 9മുതൽ ഉച്ച 2വരെയും രാത്രി 9മുതൽ 11വരെയുമാണ് മ്യൂസിയം പ്രവർത്തിക്കുക. അതേമസയം റമദാൻ അവസാന പത്ത് ദിവസങ്ങളിൽ എല്ലാ മ്യൂസിയങ്ങളും രാവിലെ മാത്രമേ പ്രവർത്തിക്കൂവെന്നും റമദാൻ 29, 30 തീയതികളിൽ പൂർണമായും അടച്ചിടുമെന്നും അതോറിറ്റി അറിയിച്ചു. സന്ദർശകർക്ക് ഇസ്ലാമിക നാഗരികത, നിരവധി മേഖലകളെ സമ്പന്നമാക്കുന്നതിൽ അതിന്റെ പങ്ക്, തീർഥാടന ചടങ്ങുകൾ, ശാസ്ത്രീയ നേട്ടങ്ങൾ എന്നിവയെക്കുറിച്ച് അറിയാൻ അവസരം നൽകുന്നതാണ് പ്രദർശനങ്ങൾ. മ്യൂസിയത്തിലെ അബൂബക്കർ ഗാലറിയിൽ കഅ്ബയിലെ ഹജറുൽ അസ്വദിന്റെ മാതൃക, കഅബയെ മൂടുന്ന കറുത്ത പട്ടുതുണിയായ കിസ്വയുടെ ഭാഗങ്ങൾ, മക്കയിലെ ഹറം പള്ളിയുടെ ചിത്രങ്ങളുടെ വലിയ ശേഖരം എന്നിവയുണ്ട്.
നിരവധി ഖുർആൻ കൈയെഴുത്തുപ്രതികളും ഇവിടെയുണ്ട്. ഇസ്ലാമിക നാഗരികതയിലെ പുസ്തകങ്ങളുടെ ചരിത്രവും വികാസവും മനസിലാക്കാൻ കഴിയുന്ന പ്രദർശനവുമുണ്ട്. ഇബ്നു അൽ ഹൈതം ഗാലറി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ വിവിധ മേഖലകളിലെ ഇസ്ലാമിക പണ്ഡിതരുടെ നേട്ടങ്ങൾ എടുത്തുകാണിച്ചിട്ടുണ്ട്. ആദ്യകാല ഇസ്ലാമിക നാണയ ശേഖരവും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.