പരിസ്ഥിതി ദിനം ആചരിച്ചു
text_fieldsദുബൈ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റാസൽഖൈമ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ യൂത്ത് അസോസിയേഷൻ വൃക്ഷത്തൈകൾ നടുകയും വിതരണം ചെയ്യുകയും ചെയ്തു. പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ ഈ വർഷത്തെ കർമപരിപാടികളിൽ ഒന്നായ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന 'തണൽ 2022'പദ്ധതിയുടെ ഭാഗമായാണ് പരിസ്ഥിതി ദിനം ആചരിച്ചത്. 'തണൽ 2022'കർമപദ്ധതിയുടെ ഇടവകതല ഉദ്ഘാടനം പള്ളി വികാരി ഫാ. ബേസിൽ ബേബി നിർവഹിച്ചു.
ഷാര്‍ജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെയും ഷാർജ ഇന്ത്യൻ സ്കൂൾ ഹോപ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു. പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഹോപ് ക്ലബ് അംഗങ്ങളെ ഓർമപ്പെടുത്തി. ജനറൽ സെക്രട്ടറി ടി.വി. നസീർ, മാനേജിങ് കമ്മിറ്റി അംഗം കെ.ടി. നായർ, സ്കൂൾ സി.ഇ. കെ.ആർ. രാധാകൃഷ്ണൻ നായർ, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, വൈസ് പ്രിൻസിപ്പൽ മിനി മേനോൻ, അൽ ഇബ്ത്തി സാമ സെന്റർ മാനേജർ ജയനാരായണൻ എന്നിവർ സംസാരിച്ചു. ഹോപ് ക്ലബ് അംഗങ്ങൾ നിർമിച്ച തുണിസഞ്ചികൾ വിതരണം ചെയ്തു. സ്കൂൾ അങ്കണത്തിൽ മരംനട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.