പരിസ്ഥിതി ദിനത്തിൽ നട്ടത് 2000 കണ്ടൽ ചെടികൾ
text_fieldsദുബൈ: ജബൽ അലി മറൈൻ സേങ്കതത്തിലെ കണ്ടൽക്കാട് വിപുലീകരിക്കാൻ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നട്ടത് 2000 കണ്ടൽ ചെടികൾ. ദുബൈ നഗരസഭ പരിസ്ഥിതി വിഭാഗത്തിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച നടീൽ യജ്ഞത്തിന് കുട്ടികളും കുടുംബങ്ങളുമുൾപ്പെടെ നൂറുകണക്കിനു പേരാണെത്തിയത്. പരിസ്ഥിതി സന്തുലനത്തിനും ദേശാടനക്കിളികളുടെ ഭക്ഷണത്തിനും ഏറെ വലിയ പങ്കുവഹിക്കുന്ന കണ്ടലുകൾ തീരമേഖലയിൽ നിന്നുള്ള മണ്ണൊലിപ്പ് തടയാനും അത്യാവശ്യമാണ്. മറ്റു സസ്യവർഗങ്ങളെക്കാൾ അഞ്ചിരട്ടി കാർബൺ ഡൈ ഒാക്സൈഡ് പിടിച്ചെടുക്കുന്ന കണ്ടലുകൾ വായു ശുദ്ധീകരണത്തിന് മഹത്തായ സഹായമാണ് ചെയ്യുന്നതെന്നും നഗരസഭയുടെ പരിസ്ഥിതി അവബോധ വിഭാഗം മേധാവി തസ്നിം അൽ ഫലാസി ചൂണ്ടിക്കാട്ടി.
ദാന വർഷാചരണം പ്രമാണിച്ച് പ്രകൃതിയുടെ സംരക്ഷണത്തിന് അധ്വാനം ദാനം ചെയ്യാനുള്ള അവസരം കൂടിയായിരുന്നു നടീൽ യജ്ഞമെന്ന് പരിസ്ഥിതി വിഭാഗം ഡയറക്ടർ ആലിയ ഹർമൂദി പറഞ്ഞു. സംരക്ഷിത വിഭാഗത്തിൽപ്പെട്ട കടലാമ കുഞ്ഞുങ്ങളെ രക്ഷിച്ച് പുനരധിവസിപ്പിക്കുന്ന പ്രവർത്തനവും ഇതിെൻറ ഭാഗമായി നടന്നു. 70 ആമ കുഞ്ഞുങ്ങളെ ജബൽ അലി സേങ്കതത്തിലെ നഴ്സറിയിലേക്ക് മാറ്റി. മൃഗങ്ങൾ പിടിച്ചു തിന്നുന്നതും കടൽ തിരയിൽ െപട്ട് മുറിവേൽക്കുന്നതും തടയാനാണ് ഇൗ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.