ഫാര്‍മേഴ്സ് കൗണ്‍സിലുമായി കൂടിക്കാഴ്ച നടത്തി പരിസ്ഥിതി മന്ത്രി
text_fieldsറാസല്‍ഖൈമ: ഫാര്‍മേഴ്സ് കൗണ്‍സിലുമായി കൂടിക്കാഴ്ച നടത്തി യു.എ.ഇ കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രി ഡോ. അംന ബിന്ത് അബ്ദുല്ല അല്‍ ദഹക്. രാജ്യത്തുടനീളമുള്ള കാര്‍ഷിക സംരംഭങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ കൂടിക്കാഴ്ച. ‘പ്ലാന്റ് ദി എമിറേറ്റ്സ്’ പദ്ധതിയുടെ സമാരംഭവും ദേശീയ കാര്‍ഷിക കേന്ദ്രത്തിന് കീഴിലെ സംരംഭങ്ങളും കാര്‍ഷിക മേഖലയെ വിജയകരമായി നയിക്കുന്നതിനുള്ള യു.എ.ഇയുടെ പ്രതിബദ്ധത തെളിയിക്കുന്നതാണെന്ന് മന്ത്രി ഡോ. അംന പറഞ്ഞു.
നൂതന കാര്‍ഷിക വിദ്യകള്‍ സമന്വയിപ്പിച്ച് കര്‍ഷകരെ ശാക്തീകരിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ തുടര്‍ന്നു. ആവശ്യമായ പരിശീലനവും വിഭവങ്ങളുടെ ലഭ്യതയും ഉറപ്പാക്കി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തിലൂടെ കാര്‍ഷിക-ഭക്ഷ്യ മേഖലകളെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് മന്ത്രിയും റാക് ഫാര്‍മേഴ്സ് കൗണ്‍സില്‍ അംഗങ്ങളും ചര്‍ച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.