Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജുമുഅ പ്രഭാഷണത്തിൽ...

ജുമുഅ പ്രഭാഷണത്തിൽ പരിസ്ഥിതി ഉദ്ബോധനം

text_fields
bookmark_border
ജുമുഅ പ്രഭാഷണത്തിൽ പരിസ്ഥിതി ഉദ്ബോധനം
cancel

ദു​ബൈ: വെ​ള്ളി​യാ​ഴ്ച​യി​ലെ ജു​മു​അ പ്ര​ഭാ​ഷ​ണ​ത്തി​ൽ വി​ശ്വാ​സി​ക​ളെ പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഉ​ദ്ബോ​ധി​പ്പി​ച്ച്​ ഇ​മാ​മു​മാ​ർ. കോ​പ്​ 28ന്​ ​യു.​എ.​ഇ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഭൂ​മി​യെ സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന ഉ​പ​ദേ​ശം ന​ൽ​കി​യ​ത്.

സു​സ്ഥി​ര ജീ​വി​ത​ശൈ​ലി പി​ന്തു​ട​രേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ഖു​ർ​ആ​നി​ന്‍റെ​യും പ്ര​വാ​ച​ക​ച​ര്യ​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ വി​ശ​ദീ​ക​രി​ച്ച​ത്. മ​നു​ഷ്യ​ൻ ഭൂ​മി​യെ​യും പ​രി​സ്ഥി​തി​യെ​യും സം​ര​ക്ഷി​ക്കാ​ൻ നി​യു​ക്ത​രാ​യ​വ​രാ​ണെ​ന്നും അ​തി​നോ​ട്​ അ​തി​ക്ര​മം പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്നും പ്ര​ഭാ​ഷ​ണം ഓ​ർ​മി​പ്പി​ച്ചു. കാ​ലാ​വ​സ്ഥാ സ​ന്തു​ലി​താ​വ​സ്ഥ കൈ​വ​രി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന പു​ന​രു​പ​യോ​ഗ ഊ​ർ​ജ​ത്തി​ന്റെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞു​കൊ​ണ്ട്​ ഭൂ​മി​യു​ടെ പു​രോ​ഗ​തി​യും അ​ഭി​വൃ​ദ്ധി​യും സു​സ്ഥി​ര​ത​യും നി​ല​നി​ർ​ത്താ​ൻ എ​ല്ലാ​വ​രും പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന്​ ഇ​മാം ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി കോ​പ് 28 വേ​ദി​യി​ൽ ഫെ​യ്ത്ത് പ​വ​ലി​യ​ൻ തു​റ​ന്നി​രു​ന്നു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ വി​ശ്വാ​സ​സ​മൂ​ഹ​ങ്ങ​ളെ​യും മ​ത​സ്ഥാ​പ​ന​ങ്ങ​ളെ​യും അ​ണി​നി​ര​ത്തു​ക​യാ​ണ് ഫെ​യ്ത്ത് പ​വ​ലി​യ​ന്റെ ല​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai
News Summary - Environmental awareness in Friday sermon
Next Story