പരിസ്ഥിതിയുടെ പുതുപാഠങ്ങൾ പകർന്ന് വിദ്യാലയങ്ങൾ
text_fieldsറാസൽഖൈമ: വിദ്യാര്‍ഥികളെ അവരുടെ അഭിരുചികള്‍ക്കനുസരിച്ച മേഖലകളിലേക്ക് കൈപിടിച്ചുയര്‍ത്താനുതകുന്ന പഠന രീതികള്‍ പരീക്ഷിക്കുന്നതില്‍ യു.എ.ഇയിലെ വിദ്യാലയങ്ങള്‍ ആരോഗ്യകരമായ മല്‍സരത്തിലാണ്. പുസ്തക താളിനുമപ്പുറം ജീവിതഗന്ധിയായ അനുഭവങ്ങളും സമൂഹത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ പ്രാപ്തരാക്കുന്ന വിഷയങ്ങളും വിദ്യാര്‍ഥികളുടെ മനസില്‍ കരുപിടിപ്പിക്കുന്നതിലൂടെ ഭാവി തലമുറക്ക് ആരോഗ്യകരമായ സാമൂഹികാന്തരീക്ഷത്തിന് വഴിയൊരുക്കുകയാണ് വിദ്യാലയങ്ങള്‍. നൂതന സാങ്കേതിക വിദ്യകളുടെ കണ്ടുപിടുത്തങ്ങളിലും ഭൂമിയില്‍ മനുഷ്യവാസം അസാധ്യമാക്കും വിധം പരിസ്ഥിതി അന്തരീക്ഷം മലീമസമാവുകയാണെന്ന വ്യാകുലതകള്‍ക്കിടയില്‍ ഭൂമി പരിപാലനത്തിനും കൃഷി പരിചരണത്തിലുമേര്പ്പെട്ടും യു.എ.ഇയിലെ വിദ്യാര്‍ഥികള്‍ പ്രത്യാശയുടെ കിരണങ്ങള്‍ പ്രോജ്വലിപ്പിക്കുന്നുമുണ്ട്.
മണ്ണിന്റെയും മനുഷ്യന്റെയും അതിജീവനത്തിന് വൈറ്റ് കോളര്‍ ഉപജീവനം മാത്രം മതിയാകില്ലെന്ന അവബോധം പുതുതലമുറക്ക് പകരുന്നതാണ് റാസല്‍ഖൈമ ഐഡിയല്‍ ഇംഗ്ളീഷ് സ്കൂളിലെ കൃഷിപാഠമെന്ന് പ്രിന്‍സിപ്പല്‍ പ്രസന്ന ഭാസ്കര്‍ പറയുന്നു. ദേഹത്ത് മണ്ണും ചളിയും പറ്റുന്ന കാര്‍ഷികവൃത്തി നാട്ടു നന്മയാണ്. സ്കൂള്‍ വളപ്പില്‍ കുട്ടികളുടെ മുന്‍കൈയില്‍ തന്നെ കൃഷി പരിചരണം നടക്കുന്നുണ്ട്.
അക്കാദമിക് വിഷയങ്ങള്‍ക്കും കായിക വിനോദത്തിനും നല്കുന്ന പ്രാധാന്യം പരിസ്ഥിതി-കൃഷി പരിശീലന വിഷയത്തിലും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സ്കൂളില്‍ നടപ്പാക്കേണ്ട അധികൃതരുടെ 20 ഇന നിര്‍ദ്ദേശങ്ങളില്‍ സോളാര്‍ വൈദ്യുതി, മീറ്റര്‍ റീഡിങ് ഒഴിച്ചുള്ള 18ഉം വിദ്യാര്‍ഥികളുടെ പിന്തുണയില്‍ ഐഡിയല്‍ സ്കൂളില്‍ നടപ്പാക്കിയിട്ടുണ്ട്. അധ്യാപിക റീന ഷിബുവിന്റെ നേതൃത്വത്തില്‍ 50 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന എക്കോ ക്ലബ് നിലവിലുണ്ട്. ഇതില്‍ പത്തംഗ എക്കോ വാരിയര്‍ സംഘമാണ് പരിസ്ഥിതി-കൃഷി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നും പ്രസന്ന ഭാസ്കര്‍ പറഞ്ഞു. അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ ഉൾപെടെ പരിസ്ഥിതിക്ക് മുഖ്യ പരിഗണന നൽകുന്നുണ്ട്. ഇവിടെ കുട്ടികളുടെ നേതൃത്വത്തിൽ ഫാം തന്നെ ഒരുക്കിയിട്ടുണ്ട്.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റാസല്‍ഖൈമയിലെ കണ്ടല്‍ക്കാട് സന്ദര്‍ശനം വിദ്യാര്‍ഥികള്‍ക്ക് പുതു അറിവുകള്‍ സമ്മാനിക്കുന്നതായെന്ന് വൈസ് പ്രിന്‍സിപ്പല്‍ ബെറ്റ്സി പറഞ്ഞു. ഓള്‍ഡ് റാസല്‍ഖൈമക്കും അല്‍ നഖീലിനുമിടയില് റാസല്‍ഖൈമയിലെ പ്രധാന പച്ചതുരുത്താണ് തണ്ണീര്‍തടങ്ങളും ഹരിത ശോഭയിലുള്ള കണ്ടല്‍ക്കാടുകളും. മനംകുളിര്പ്പിക്കുന്നതിലുപരി ആരോഗ്യകരമായ പരിസ്ഥിതി അന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്ന കണ്ടല്‍ക്കാട് പ്രകൃതിയുടെ വരദാനമാണ്. ചതുപ്പ് നിലങ്ങള്‍, അഴിമുഖങ്ങള്‍, കായലോരങ്ങള്‍ തുടങ്ങിയിടങ്ങളില്‍ വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചടെികളും അടങ്ങുന്ന സങ്കീര്‍ണമായ ആവാസവ്യവസ്ഥകളാണ് കണ്ടല്‍കാട്. കണ്ടലിതര സസ്യങ്ങളും ഈ പ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്നു. 80 രാജ്യങ്ങളിലായി ഏകദേശം ഒരു കോടി നാല് ഹെക്ടര്‍ പ്രദേശത്ത് കണ്ടല്ക്കാടുകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ 6740 ചതുരശ്ര വിസ്തൃതിയില്‍ കണ്ടല്‍ക്കാടുകളുണ്ട്. പ്രകൃതി ക്ഷോഭങ്ങളില്‍ നിന്നുള്ള കരഭൂമിയുടെ സംരക്ഷണം, മണ്ണൊലിപ്പ് തടയല്‍, ജലത്തിലെ ഉപ്പ് രസം സന്തുലിതമായി നില നിര്‍ത്തുക, ഓക്സിജന്റെ തോത് വര്‍ധിപ്പിക്കുക തുടങ്ങി പ്രകൃതിയുടെ ആവാസവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ കണ്ടല്കാടുകള്ക്കുള്ള പങ്ക് വലുതാണ്.
അബുദാബി, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എമിറേറ്റുകളിലായി ആയിരത്തിലേറെ ഹെക്ടറിലാണ് യു.എ.ഇയില്‍ കണ്ടല്‍ക്കാടുകളുള്ളത്. ഇവയുടെ സംരക്ഷണത്തിന് പ്രത്യേക ഊന്നല്‍ അധികൃതര്‍ നല്‍കുന്നുണ്ട്. ഉമ്മുല്‍ഖുവൈനില്‍ ബിറ സക്ടനേറിയം (Bira sactunarium) ഉള്‍പ്പെടുന്ന കണ്ടല്‍ തീര പ്രദേശങ്ങള്‍ സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമാണ്. ഫുജൈറയിലെ കണ്ടല്‍ മേഖലയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. രാജ്യ തലസ്ഥാനമായ അബൂദബി കണ്ടല്‍ക്കാടുകളുടെ തനത് വളര്‍ച്ചക്കും പരിചരണത്തിനും ഈസ്റ്റേണ്‍ മാൻഗ്രോവ് ലഗൂണ്‍ നാഷനല്‍ പാര്‍ക്ക് (Eastern mangrove lagon national park) സ്ഥാപിച്ചത് ശ്രദ്ധേയമാണ്.
പല രാജ്യങ്ങളിലും കണ്ടല്‍ക്കാടുകള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ സജീവമാണ്. ഉഷ്ണമേഖല കാടുകള്‍ ആഗിരണം ചെയ്യ കാര്‍ബണിനെക്കാള്‍ അമ്പതിരട്ടി കാര്‍ബണ്‍ വലിച്ചടെുക്കാനുള്ള ശേഷി കണ്ടല്ക്കാടുകള്ക്കുണ്ടെന്നത് ആഗോള താപന ഭീഷണിയുടെ കാലത്ത് ഇവയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.