പരിസ്ഥിതി നിയമ ലംഘനം; 587 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
text_fieldsഅജ്മാന്: പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന് 587 സ്ഥാപനങ്ങൾക്ക് അജ്മാന് നഗരസഭ പിഴ ചുമത്തി. പാരിസ്ഥിതിക നിയമങ്ങള്‍ പാലിക്കാതെ ഉപേക്ഷിച്ച വസ്തുക്കളോ മാലിന്യങ്ങളോ പരിസരത്ത് സൂക്ഷിച്ചതിനാണ് നടപടി. കഴിഞ്ഞ വര്‍ഷം 587 വ്യാവസായിക സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും നിരവധി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. വകുപ്പ് നടത്തിയ 2,267 പരിശോധനകൾക്കിടെ നിരവധി നടപടികൾ സ്വീകരിച്ചു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ കുറക്കുന്നതിനും നഗരത്തിെൻറ ഭംഗി നിലനിർത്തുന്നതിനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് അജ്മാൻ നഗരസഭ ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽ നുഐമി പറഞ്ഞു. പ്ലാസ്റ്റിക് വ്യവസായത്തിലെ ലംഘനങ്ങൾ, ഡീസൽ വ്യാപാരം, എണ്ണ ശുദ്ധീകരണ ശാലകള്‍, ലൂബ്രിക്കൻറുകളുടെ നിർമാണം, കാർ സ്പെയർ പാർട്സുകളുടെ വിൽപന, അറ്റകുറ്റപ്പണി, സ്ക്രാപ് മെറ്റൽ, സ്മെൽറ്റിങ്, വെൽഡിങ് വ്യവസായങ്ങൾ എന്നിവിടങ്ങളിലാണ് മുഖ്യമായും പരിശോധന നടന്നത്. സമൂഹത്തിലെ എല്ലാ മേഖലകളിലും, പ്രത്യേകിച്ച് വ്യാവസായിക സ്ഥാപനങ്ങളിലെ തൊഴിലാളികളിൽ പരിസ്ഥിതി അവബോധം വളർത്തുക എന്നതാണ് ഈ പ്രചാരണങ്ങളുടെ ലക്ഷ്യമെന്ന് അബ്്ദുൽറഹ്മാൻ അൽ നുഐമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.