പരിസ്ഥിതി നിയമലംഘനം: റാസല്‍ഖൈമയില്‍ പിഴ ഇളവ് നാളെക്കൂടി
text_fieldsറാസല്‍ഖൈമ: പരിസ്ഥിതി നിയമലംഘനങ്ങളില്‍ പിഴ ചുമത്തപ്പെട്ടവർക്ക് 30 ശതമാനം ഇളവ് പ്രഖ്യാപിച്ച് അധികൃതര്‍.സഹിഷ്ണുതാ ദിനത്തോടനുബന്ധിച്ച് നവംബര്‍ 16 മുതല്‍ മൂന്നു ദിവസത്തേക്കാണ് പൊതുജനങ്ങള്‍ക്ക് പിഴത്തുകയില്‍ കിഴിവ് നല്‍കുന്നതെന്ന് പരിസ്ഥിതി വകുപ്പ് ഉപദേഷ്ടാവ് അഹമ്മദ് അല്‍ ഷഹി പറഞ്ഞു.
ഹെവി വാഹന സ്റ്റേഷനുകളില്‍ നിയമലംഘനം നടത്തിയ ഹെവി ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഇളവ് ബാധകമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര-അന്താരാഷ്ട്ര സഞ്ചാരികള്‍ ഏറെ എത്തുന്ന റാസല്‍ഖൈമയിലെ വിനോദ കേന്ദ്രങ്ങളില്‍ പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കുന്ന ചെറുപ്രവൃത്തികളില്‍ പോലും വിട്ടുവീഴ്ച നല്‍കേണ്ടെന്നാണ് തീരുമാനം.ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്താൻ പൊതു ജനങ്ങള്‍ സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.പരിസ്ഥിതി നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് 8008118 ടോള്‍ ഫ്രീ നമ്പറില്‍ അധികൃതരെ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.