ദേശാടനപ്പക്ഷികളെ കുടുക്കുന്ന ഉപകരണങ്ങൾ പിടിച്ചെടുത്തു
text_fieldsഷാർജ: ദേശാടനപ്പക്ഷികളെ കുടുക്കാൻ വേട്ടക്കാർ ഉപയോഗിക്കുന്ന 1869 ബേർഡ്കോൾ ഉപകരണങ്ങൾ എൻവയൺമെൻറ് ആൻഡ് പ്രൊട്ടക്ടഡ് ഏരിയാസ് അതോറിറ്റി (ഇ.പി.എ.എ) പിടിച്ചെടുത്തു. കഴിഞ്ഞ വർഷം ഒക്ടോബറിൽ അതോറിറ്റി ഇത്തരം 768 ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നു. ഉപകരണങ്ങളിൽ പക്ഷികളെ ആകർഷിക്കുന്ന ശബ്ദങ്ങൾ ഒരുക്കിയാണ് വേട്ട നടത്തിയിരുന്നത്. ഈ ഉപകരണങ്ങൾ കണ്ടുകെട്ടുന്നത് വെല്ലുവിളിയാണെന്നും അപകട സാധ്യതയുണ്ടെന്നും ഇ.പി.എ.എ ചെയർപേഴ്‌സൺ ഹന സെയ്ഫ് അൽ സുവൈദി പറഞ്ഞു.
വേട്ടക്കാർ പലപ്പോഴും ഉപകരണങ്ങൾ മരങ്ങളുടെ മുകളിലാണ് സ്ഥാപിക്കുന്നത്. ഇത് കണ്ടെത്താൻ ഇൻസ്പെക്ടർമാർക്ക് മരംകയറേണ്ടതായി വരുന്നു. ചില ഉപകരണങ്ങൾ കുറ്റിച്ചെടികളിലാണ് വെക്കുന്നത്, അവിടെ വിഷപ്പാമ്പുകളും പ്രാണികളുമുണ്ടാവും.ഉപകരണങ്ങൾക്കു ചുറ്റും ലോക്ക് കെണികളും മുള്ളുവേലികളും ഉള്ളതിനാൽ ചില ഇൻസ്പെക്ടർമാർക്ക് പരിക്കേറ്റിരുന്നു. ഇത്തരം ഉപകരണങ്ങൾ വേട്ടയാടലിനായി കൈവശം വെക്കുകയോ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.ലംഘിക്കുന്നവർക്ക് 10,000 ദിർഹം വരെ പിഴ ഈടാക്കും. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് പിഴ ഇരട്ടിയാക്കുമെന്ന് ഹന അൽ സുവൈദി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.