‘ബുക്കിഷി’ലേക്ക് രചനകൾ ക്ഷണിക്കുന്നു സ്കൂൾ, കോളജ് വിദ്യാർഥികൾക്കും എഴുതാൻ അവസരം
text_fieldsഷാർജ: 42ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന ‘ബുക്കിഷ്’ മലയാളം സാഹിത്യ ബുള്ളറ്റിനിലേക്ക് ഇന്ത്യക്ക് പുറത്തുള്ള മലയാളികൾക്ക് ഇൗ മാസം 30 വരെ രചനകൾ അയക്കാം. ഇത്തവണ സ്കൂൾ, കോളജ് വിദ്യാർഥികൾക്കും എഴുതാൻ അവസരമുണ്ട്. മലയാളത്തിലെ മൗലികമായ മിനിക്കഥ, മിനിക്കവിത, കുഞ്ഞു അനുഭവങ്ങൾ തുടങ്ങിയവ രചയിതാവിന്റെ പാസ്പോർട് സൈസ് ഫോട്ടോ, മൊബൈൽ ഫോൺ നമ്പർ, താമസിക്കുന്ന സ്ഥലം/എമിറേറ്റ്, വിദ്യാർഥികളാണെങ്കിൽ പഠിക്കുന്ന സ്കൂൾ, ക്ലാസ്, വയസ്സ് എന്നിവ സഹിതം bookishsibf@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. മലയാളത്തിൽ ടൈപ്പ് ചെയ്ത് വേർഡ് ഫയലില്‍ ലഭിക്കുന്ന വളരെ ചെറിയ സൃഷ്ടികളിൽ തിരഞ്ഞെടുത്തവ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. പ്രസിദ്ധീകരണം സംബന്ധിച്ച എഴുത്തുകുത്തുകൾ ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: 0504146105/0529791510/+971503016585/0567371376 (വാട്സ്ആപ്). ഇ-മെയില്‍: bookishsibf@gmail.com.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.