ഇത്തിഹാദ് എയർവേയ്സ് ഇന്ത്യയിലേക്ക് പറന്നുതുടങ്ങിയിട്ട് 15 വർഷം
text_fieldsഅബൂദബി: ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്സ് ഇന്ത്യയിലേക്ക് സേവനം ആരംഭി ച്ചതിന്റെ 15-ാം വാർഷികം ആഘോഷിക്കാനാനൊരുങ്ങുന്നു. യു.എ.ഇ തലസ്ഥാനമായ അബൂദബിക്കും ഇന് ത്യൻ വാണിജ്യ നഗരമായ ബോംബെക്കുമിടയിൽ 2004 സെപ്റ്റംബറിലാണ് ഇത്തിഹാദ് എയർവേയ്സ് വിമ ാന സർവീസുകൾ ആരംഭിച്ചത്. ഇത്തിഹാദ് പ്രവർത്തനമാരംഭിച്ച് ആദ്യ വർഷത്തിനുള്ളിൽ തന ്നെയായിരുന്നു ഇത്. മൂന്നുമാസത്തിനുശേഷം അബൂദബിക്കും ന്യൂഡൽഹിക്കും ഇടയിലും സർവീസ ് തുടങ്ങി.
ഇത്തിഹാദ് എയർവേയ്സ് അബൂദബിയിൽ നിന്ന് ഇന്ത്യയിലെ പത്തു പ്രധാന നഗരങ ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, ന്യൂഡെൽഹി, ഹൈദരാബാദ്, കൊൽക്കത്ത, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 159 റിട്ടേൺ വിമാന സർവീസുകളാണ് നിലവിലുള്ളത്.
മിഡിൽ ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും വ്യോമയാന കവാടങ്ങൾ തുറക്കാനുള്ള പരിശ്രമത്തിലാണ് ഇത്തിഹാദ്. ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലേക്ക് വിമാന സർവീസ് ആരംഭിച്ചതിനുശേഷം പ്രതിവർഷം 165 ലക്ഷത്തിലധികം യാത്രക്കാരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് സുരക്ഷിതമായി എത്തിക്കുണ്ടെന്നും ഇത്തിഹാദ് എയർവേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോണി ഡൗഗ്ലസ് അറിയിച്ചു. മറ്റേതൊരു രാജ്യത്തേക്കാളും പരിഗണനയും മുൻഗണനയുമാണ് ഇന്ത്യയിലേക്കുള്ള സർവീസുകൾക്ക് ഇത്തിഹാദ് എയർവേയ്സ് നൽകുന്നത്. കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് തുടരാനുള്ള ലക്ഷ്യമുള്ളതായും ഇത്തിഹാദ് എയർവേയ്സ് അധികൃതർ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാമത് യു.എ.ഇ സന്ദർശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന സർവീസ് പങ്കാളിത്തത്തിന്റെ പ്രാധാന്യവും എടുത്തുകാണിക്കുന്നു.ഇത്തിഹാദ് എയർവേയ്സ് നെറ്റ്വർക്കിലൂടെ അബൂദബി വഴി ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ 4,800ലധികം ഇന്ത്യൻ പൗരന്മാർ ഇത്തിഹാദ് എയർവേയ്സിൽ സേവനമനുഷ്ഠിക്കുന്നു. എയർവേയ്സിലെ തൊഴിലാളികളുടെ 25 ശതമാനമാണിത്. യു.എ.ഇയുടെയും ഇന്ത്യയുടെയും സമ്പദ് വ്യവസ്ഥകളിൽ ശക്തമായ സംഭാവന ചെയ്യുന്നതാണ് ഇത്തിഹാദ് എയർവേയ്സ്.
ഇന്ത്യൻ യാത്രക്കാർക്ക് പ്രത്യേകം യാത്രാ പോയിന്റുകൾ ലഭ്യമാക്കുന്ന സൗകര്യത്തോടെ വിസ ക്രെഡിറ്റ് കാർഡ് എസ്ബിഐ കാർഡുമായി സഹകരിച്ച് ലോയൽറ്റി പ്രോഗ്രാം ഈയിടെ ഇത്തിഹാദ് ആരംഭിച്ചു. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് ഇത്തിഹാദ് വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് പ്രധാന ഹബായ അബൂദബി വിമാനത്താവളത്തിൽ കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ സൗകര്യം പ്രയോജനപ്പെടുത്താനാവും.
കാർഗോ സർവീസുകളുടെ സുപ്രധാനമായ വിപണിയും ഇന്ത്യഅബൂദബി, ഇത്തിഹാദ് കാർഗോ വിമാന സർവീസുകളുടെ പ്രധാന തന്ത്രപരവും പ്രധാനവുമായ വിപണിയാണ് ഇന്ത്യ. അബുദാബിക്കും ഇന്ത്യക്കുമിടയിലുള്ള 159 പ്രതിവാര പാസഞ്ചർ വിമാനങ്ങളിൽ ബെല്ലി സ്പേസ് കാർഗോ കപ്പാസിറ്റിക്ക് പുറമെ ഡെൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഇത്തിഹാദ് പ്രത്യേക ചരക്ക് വിമാന സർവീസുകൾ നടത്തുന്നു. കഴിഞ്ഞ പത്ത് വർഷത്തിനകം 5,60,000 ടണ്ണിലധികം ചരക്കുകൾ ഇന്ത്യയിലേക്കും അവിടെ നിന്നു പുറത്തേക്കും ഇത്തിഹാദ് കാർഗോ വിമാനങ്ങളിൽ കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.