Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ത്തി​ഹാ​ദ്...

ഇ​ത്തി​ഹാ​ദ് കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സ് ആ​രം​ഭി​ച്ചു

text_fields
bookmark_border
ഇ​ത്തി​ഹാ​ദ് കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സ് ആ​രം​ഭി​ച്ചു
cancel
camera_alt

പ​റ​ന്നു​യ​രു​ന്ന​തി​ന്​ മു​മ്പ്​ ഇ​ന്ത്യ​യു​ടെ​യും യു.​എ.​ഇ​യു​ടെ​യും പ​താ​ക സ്ഥാ​പി​ച്ച ഇ​ത്തി​ഹാ​ദ്​ വി​മാ​നം

അ​ബൂ​ദ​ബി: പു​തു​വ​ർ​ഷ​ദി​ന​ത്തി​ൽ കോ​ഴി​ക്കോ​ട്ടേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് നേ​രി​ട്ട്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ച് ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സ്. പു​തി​യ ര​ണ്ട് നോ​ൺ​സ്റ്റോ​പ്പ് സ​ർ​വി​സു​ക​ൾ​കൂ​ടി തു​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​ൻ ന​​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​ത്തി​ഹാ​ദ് സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം 10 ആ​യി ഉ​യ​ർ​ന്നു.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി മാ​റി ഇ​ത്തി​ഹാ​ദി​ന്റെ പു​തി​യ സ​ർ​വി​സു​ക​ൾ. 2023ൽ ​ഇ​ത്തി​ഹാ​ദ് കൊ​ൽ​ക്ക​ത്ത​യി​ലേ​ക്ക്​ സ​ർ​വി​സ്​​ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നു​പു​റ​മെ തി​ര​ക്കേ​റി​യ കേ​ന്ദ്ര​ങ്ങ​ളാ​യ മും​ബൈ​യി​ലേ​ക്കും ഡ​ൽ​ഹി​യി​ലേ​ക്കു​മു​ള്ള പ്ര​തി​ദി​ന സ​ർ​വി​സു​ക​ൾ ര​ണ്ടി​ൽ​നി​ന്ന് നാ​ലാ​യി ഉ​യ​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

കോ​ഴി​ക്കോ​ടേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ദി​നം​പ്ര​തി ഓ​രോ സ​ര്‍വി​സു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി ന​ട​ത്തു​ന്ന​ത്. എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് 2.40ന് ​അ​ബൂ​ദ​ബി​യി​ല്‍നി​ന്ന് യാ​ത്ര​തി​രി​ച്ച് രാ​ത്രി 7.55ന് ​എ​ത്തു​ന്ന രീ​തി​യി​ലാ​ണ് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള സ​ര്‍വി​സ്. എ​യ​ര്‍ ക്രാ​ഫ്റ്റ് എ​യ​ര്‍ ബ​സ് 320ല്‍ 8 ​ബി​സി​ന​സ് ക്ലാ​സ്, 157 ഇ​ക്ക​ണോ​മി സീ​റ്റു​ക​ളാ​ണു​ള്ള​ത്. തി​രി​ച്ച് രാ​ത്രി 9.30ന് ​കോ​ഴി​ക്കോ​ട്ടു​നി​ന്ന് പ​റ​ന്നു​യ​രു​ന്ന വി​മാ​നം അ​ര്‍ധ​രാ​ത്രി 12.05ന് ​അ​ബൂ​ദ​ബി​യി​ലെ​ത്തി​ച്ചേ​രും.

എ​യ​ര്‍ ക്രാ​ഫ്റ്റ് എ​യ​ര്‍ ബ​സ് 321ആ​ണ് തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന​ത്. പു​ല​ർ​ച്ച 3.20ന് ​യാ​ത്ര​യാ​വു​ന്ന വി​മാ​നം രാ​വി​ലെ ഒ​മ്പ​തി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. രാ​വി​ലെ 10.05ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പ​റ​ക്കു​ന്ന വി​മാ​നം ഉ​ച്ച​ക്ക് 12.55ന് ​അ​ബൂ​ദ​ബി​യി​ല്‍ ലാ​ന്‍ഡ് ചെ​യ്യും. 8 ബി​സി​ന​സ് ക്ലാ​സ് 190 ഇ​ക്ക​ണോ​മി സീ​റ്റു​ക​ളാ​ണ് ഇ​തി​നു​ള്ള​ത്. ഏ​ഴ് കി​ലോ​മു​ത​ല്‍ 35 കി​ലോ​വ​രെ ല​ഗേ​ജ് കൊ​ണ്ടു​പോ​കാ​ന്‍ സാ​ധി​ക്കും​വി​ധം വി​വി​ധ നി​ര​ക്കു​ക​ളി​ല്‍ സൗ​ക​ര്യ​മു​ണ്ട്. ഏ​ഴ് കി​ലോ ഹാ​ന്‍ഡ് ബാ​ഗേ​ജ് മാ​ത്ര​മാ​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EtihadKozhikode NewsThiruvananthapuram News
News Summary - Etihad Kozhikode, Thiruvananthapuram service started
Next Story