അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് 57 മിനിറ്റ്; ഇത്തിഹാദ് ട്രെയിൻ യാത്രാ സമയം പ്രഖ്യാപിച്ചു
text_fieldsഅബൂദബി: നിർദിഷ്ട പാസഞ്ചര്‍ ട്രെയിനുകളുടെ യാത്ര സമയ ദൈര്‍ഘ്യം പ്രഖ്യാപിച്ച് ഇത്തിഹാദ് റെയില്‍. അബൂദബിയിൽ നിന്ന് ദുബൈയിലെത്താൻ 57 മിനിറ്റ് മതി. അബൂദബിയില്‍ നിന്ന് അല്‍ റുവൈസിലേക്ക് 70 മിനിറ്റും അബൂദബിയില്‍ നിന്ന് ഫുജൈറയിലേക്ക് 105 മിനിറ്റുമാണ് പാസഞ്ചര്‍ ട്രെയിന്‍ എത്തിച്ചേരാനെടുക്കുന്ന സമയം. അല്‍ സില, ഫുജൈറ, റുവൈസ്, അല്‍ മിര്‍ഫ, ഷാര്‍ജ, അല്‍ ദൈദ്, അബൂദബി, ദുബൈ തുടങ്ങി യു.എ.ഇയിലെ 11 നഗരങ്ങളെയാണ് ഇത്തിഹാദ് റെയില്‍ ശൃംഖല ബന്ധിപ്പിക്കുന്നത്.
ഫുജൈറയിലെ സകാംകം, ഷാര്‍ജയിലെ യൂനിവേഴ്സിറ്റി സിറ്റി എന്നിവിടങ്ങളിലാവും പാസഞ്ചര്‍ സ്റ്റേഷനുകള്‍ നിര്‍മിക്കുകയെന്ന് അധികൃതര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. മറ്റു സ്റ്റേഷനുകളെക്കുറിച്ചുള്ള പ്രഖ്യാപനം വൈകാതെയുണ്ടാകും. അതിവേഗം നിര്‍മാണം പൂര്‍ത്തിയാവുന്ന ഇത്തിഹാദ് റെയില്‍ ശൃംഖല വൈകാതെ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് വിവരം. എന്നാല്‍, എന്നു തുടങ്ങുമെന്നതിന്റെ സ്ഥിരീകരണം ഇനിയുമുണ്ടായിട്ടില്ല.
പ്രവര്‍ത്തനം പൂര്‍ണ തോതിലെത്തുന്നതോടെ, പ്രതിവര്‍ഷം 3.65 കോടി പേര്‍ക്ക് ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിനുകളില്‍ യാത്ര ചെയ്യാനാകുമെന്നാണ് വിലയിരുത്തുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പാസഞ്ചര്‍ ട്രെയിനിന്റെ ദൃശ്യങ്ങള്‍ ഈ വര്‍ഷമാദ്യം അധികൃതര്‍ പുറത്തുവിടുകയും ചെയ്തിരുന്നു. 2021 ഡിസംബറിലാണ് 5000 കോടി ദിര്‍ഹം ചെലവുവരുന്ന യു.എ.ഇ റെയില്‍വേ പദ്ധതിയുടെ പ്രഖ്യാപനമുണ്ടായത്. രാജ്യത്തുടനീളമുള്ള യാത്ര, ചരക്കുനീക്കം സംയോജിപ്പിക്കുന്ന പദ്ധതിയാണിത്.
പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണത്തിന്റെ നല്ലൊരു ഭാഗവും ഇതിനകം പൂര്‍ത്തിയാവുകയും 2023 മുതല്‍ ചരക്കുനീക്കം നടത്തുകയും ചെയ്യുന്നുണ്ട്. അത്യാധുനിക ചരക്കു തീവണ്ടികളാണ് ഇതിനായി ഉപയോഗിക്കുന്നത്. ആറു കോടി ടണ്‍ ചരക്കു വര്‍ഷത്തില്‍ യഥാസ്ഥലങ്ങളിലെത്തിക്കാന് ഗുഡ്സ് ട്രെയിന്‍ സംവിധാനത്തിലൂടെ കഴിയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.