Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യയിൽ നിന്ന്​...

ഇന്ത്യയിൽ നിന്ന്​ അബൂദബിയിലേക്ക്​ ജൂലൈ 21വരെ സർവീസില്ലെന്ന്​ ഇത്തിഹാദ്​

text_fields
bookmark_border
ഇന്ത്യയിൽ നിന്ന്​ അബൂദബിയിലേക്ക്​ ജൂലൈ 21വരെ സർവീസില്ലെന്ന്​ ഇത്തിഹാദ്​
cancel

ദുബൈ: ഇന്ത്യയിൽ നിന്ന്​ അബൂദബിയിലേക്ക്​ ജൂലൈ 21വരെ സർവീസുണ്ടാകില്ലെന്ന്​ അബൂദബി ആസ്​ഥാനമായ ഇത്തിഹാദ്​ എയർവെയ്​സ്​. ഇത്തിഹാദി​െൻറ വെബ്​സൈറ്റിലും ട്വിറ്ററിൽ യാത്രക്കാരുടെ ചോദ്യത്തിന്​ മറുപടിയായും​ ഇക്കാര്യം വ്യക്​തമാക്കി​. ഇന്ത്യക്ക്​ പുറമെ പാകിസ്​താൻ, ബംഗ്ലാദേശ്​, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്​. അടുത്ത മാസം ഏഴിന്​ ശേഷം സർവീസുകൾ പുനരാരംഭിക്കുമോ എന്ന സംശയമുന്നയിച്ച യാത്രക്കാരനാണ്​ ഇത്തിഹാദ്​ ട്വിറ്ററിൽ മറുപടി നൽകിയത്​. വൈകാതെ ഇക്കാര്യം വെബ്​സൈറ്റിലും അപ്​ഡേറ്റ്​ ചെയ്​തു. കോവിഡ്​ നിയന്ത്രണത്തി​െൻറ ഭാഗമായാണ്​ യാത്രവിലക്ക്​ പ്രഖ്യാപിച്ചത്​.

ഇന്ത്യയിൽ നിന്ന്​ ദുബൈയിലേക്ക്​ ജൂലൈ ഏഴുമുതൽ സർവീസുകൾ പുനരാരംഭിക്കാൻ കഴിയുമെന്ന്​ പ്രതീക്ഷിക്കുന്നതായി നേരത്തെ ദുബൈ ആസ്​ഥാനമായ എമിറേറ്റ്​​സ്​ എയർലൈൻ അറിയിച്ചിരുന്നു. ട്വിറ്ററിൽ യാത്രക്കാര​െൻറ ചോദ്യത്തിന്​ മറുപടിയായാണ്​ എമിറ്റേറ്റ്​ ഇക്കാര്യം വ്യക്​തമാക്കിയത്​​. എന്നാൽ യാത്രയുമായി ബന്ധപ്പെട്ട കൃത്യമായ മാനദണ്ഡങ്ങളും സർക്കാർ വകുപ്പുകളിൽ നിന്നുള്ള അനുമതിയും ലഭിച്ചാലേ സ്​ഥിരീകരിക്കാൻ കഴിയൂ എന്നും കമ്പനി അറിയിക്കുകയുണ്ടായി. എമിറേറ്റി​െൻറ വെബ്​സൈറ്റിൽ ജൂലൈ ഏഴുമുതൽ ടിക്കറ്റ്​ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്​.

എമിറേറ്റ്​സ്​, ഇത്തിഹാദ്​, എയർഇന്ത്യ എന്നീ എയർലൈനുകൾ ജൂലൈ ആറ്​​ വരെയാണ്​ യാത്രാവിലക്ക്​ പ്രഖ്യാപിച്ചിരുന്നത്​. ഇത്തിഹാദ്​ വിലക്ക്​ ജൂലൈ 21വരെയെന്ന്​ വ്യക്​തമാക്കിയ സാഹചര്യത്തിൽ മറ്റു കമ്പനികളും സമാനമായ അറിയിപ്പ്​ നൽകാനാണ് സാധ്യതയുള്ളത്​.

​ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്​ വാക്​സിൻ നിർബന്ധമാക്കിയതായി ദുബൈ ദുരന്ത നിവാരണ സമിതി അറിയിച്ചിരുന്നു​. ജൂൺ 23 മുതൽ യു.എ.ഇ അംഗീകൃത രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ യാത്ര ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷ ​ഇതിനെ തുടർന്നുണ്ടായി. സർവീസ്​ പുനരാരംഭി​ക്കുമെന്ന്​ എമിറേറ്റ്​സും അറിയിച്ചതോടെ പ്രവാസികൾക്ക്​ ആശ്വാസമായിരുന്നു. ചില എയർലൈനുകൾ ടിക്കറ്റ്​ ബുക്കിങ്​ തുടങ്ങുകയും ചെയ്​തു. എന്നാൽ, ചില കാര്യങ്ങളിൽ അവ്യക്​തത ഉണ്ടായതോടെ എയർലൈനുകൾ ടിക്കറ്റ്​ ബുക്കിങ്​ നിർത്തിവെക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Etihad Airwaysflight ban
News Summary - Etihad will not operate services from India to Abu Dhabi till July 21
Next Story