വേഗത്തിന് എന്തൊരു വേഗം; 5ജി യാഥാർഥ്യമാക്കി ഇത്തിസലാത്ത്
text_fieldsദുബൈ: അതിവേഗ ഇൻറർനെറ്റും ഡാറ്റാ കൈമാറ്റവും വിജയകരമായി പരീക്ഷിച്ച ഇത്തിസലാത്ത് സ്റ്റാളിലായിരുന്നു ടെക്കികൾ മുതൽ വിദ്യാർഥികൾ വരെയുള്ളവർ രാവിലെ മുതൽ തമ്പടിച്ചത്.
71 ജി.ബി.പി.എസ് സ്പീഡിൽ ഡാറ്റകൾ ഡൗൺലോഡ് ചെയ്തും പളുങ്കുപോലെ വ്യക്തമായ നിലവാരത്തിലെ വീഡിയോ സ്ട്രീം ചെയ്തും രാജ്യത്തിെൻറ ദേശീയ ടെലികോം സേവനദാതാക്കൾ കാഴ്ചക്കാരെ ശരിക്കും ആസ്വദിപ്പിച്ചു. കുപ്പി തുറന്ന് ശീതളപാനീയം ഗ്ലാസിലാക്കി ആവശ്യക്കാരെൻറ മുന്നിലേക്ക് നീട്ടുന്ന യന്ത്രമനുഷ്യനെ കാണുേമ്പാൾ സ്മാർട്ട് നഗരങ്ങളിലെ ജീവിതം എങ്ങിനെയാകുമെന്ന ഏകദേശ ചിത്രം ലഭിക്കും.
5ജിയുടെ വരവ് ആരോഗ്യമേഖലയിൽ വരുത്താനിരിക്കുന്ന മാറ്റങ്ങളാണ് ചർച്ച ചെയ്യപ്പെട്ട മറ്റൊരു നേട്ടം. അതി സങ്കീർണ ശസ്ത്രക്രിയകൾക്ക് റെബോട്ടുകളെ ഉപയോഗപ്പെടുത്താൻ 5ജി സൗകര്യം സഹായിക്കും. കാഴ്ചയും കേൾവിയുമില്ലാത്തവർക്ക് സാേങ്കതിക വിദ്യയുടെ സഹായത്തോടെ പ്രതിബന്ധങ്ങൾ മറികടക്കാനുള്ള വഴികളും ഇവിടെ പറഞ്ഞുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.