എട്ടിക്കുളം പ്രവാസി കൂട്ടായ്മ 'സ്നേഹവസന്തം' സംഘടിപ്പിച്ചു
text_fieldsഎട്ടിക്കുളം പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ അബൂദബിയിൽ സംഘടിപ്പിച്ച സ്നേഹവസന്തം-2022ൽ പങ്കെടുത്തവർ
അബൂദബി: എട്ടിക്കുളം പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹ വസന്തം -2022 പരിപാടി സംഘടിപ്പിച്ചു. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ പ്രോഗ്രാം ചെയർമാൻ ഒ.പി. അബ്ദുറഹ്മാൻ വിഷയം അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ ഇ.പി. അബ്ദുമനാഫ് ആമുഖ പ്രഭാഷണം നടത്തി. പ്രോഗ്രാം ഡയറക്ടർ ഹാരിഫ് എട്ടിക്കുളത്തിന്‍റെ നേതൃത്വത്തിൽ വിവിധ കലാകായിക മത്സരങ്ങളും സാംസ്കാരിക പരിപാടികളും നടത്തി. ഒ.പി. അബ്ദുറഹ്‌മാൻ, എ.വി. അബ്ദുറഹ്മാൻ എന്നിവരെ അബൂദബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍റർ പ്രസിഡന്‍റ് ബാവ ഹാജിയും ബി.സി. അബൂബക്കറും ചേർന്ന് ആദരിച്ചു. വിവിധ എമിറേറ്റുകളിൽനിന്നും നാട്ടിൽനിന്നും നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.