Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയൂ​റോ​പ്യ​ൻ...

യൂ​റോ​പ്യ​ൻ യൂ​നി​വേ​ഴ്സി​റ്റി പ്ര​തി​നി​ധി​ക​ൾ യു.​എ.​ഇ​യി​ൽ

text_fields
bookmark_border
യൂ​റോ​പ്യ​ൻ യൂ​നി​വേ​ഴ്സി​റ്റി പ്ര​തി​നി​ധി​ക​ൾ യു.​എ.​ഇ​യി​ൽ
cancel

ദു​ബൈ: വി​ദേ​ശ​ത്ത് എം.​ബി.​ബി.​എ​സ് പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യൂ​റോ​പ്യ​ൻ യൂ​നി​വേ​ഴ്സി​റ്റി പ്ര​തി​നി​ധി​ക​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​രം. ജോ​ർ​ജി​യ​യി​ലെ യൂ​റോ​പ്യ​ൻ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ എം.​ബി.​ബി.​എ​സ് പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ധ്യ​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്താ​നും നേ​രി​ട്ട് അ​ഡ്മി​ഷ​നു​ള്ള അ​വ​സ​രം ഒ​രു​ക്കാ​നും ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​റി​ലാ​ണ് യൂ​റോ​പ്യ​ൻ യൂ​നി​വേ​ഴ്സി​റ്റി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഏ​പ്രി​ൽ 27ന്​ ​ദു​ബൈ​യി​ലും 28ന്​ ​അ​ബൂ​ദ​ബി​യി​ലു​മാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സെ​മി​നാ​റി​ൽ യൂ​റോ​പ്യ​ൻ യൂ​നി​വേ​ഴ്സി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ട​മാ​ർ സ​ർ​ഗി​നാ​വ, യൂ​നി​വേ​ഴ്സി​റ്റി റെ​ക്ട​ർ ഗോ​ച്ച ടു​ട്ബെ​റി​ഡ്സെ, യൂ​റോ​പ്യ​ൻ യൂ​നി​വേ​ഴ്സി​റ്റി ഡെ​പ്യൂ​ട്ടി ഡീ​ൻ ആ​ൻ​ഡ് ഫാ​ക്ക​ൽ​റ്റി ഓ​ഫ് മെ​ഡി​സി​ൻ നി​നോ പ​ടാ​രാ​യ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളു​മാ​യും സം​വ​ദി​ക്കും.

ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി യു.​എ.​ഇ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ് പ​ഠ​ന​ത്തി​നാ​യി വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ, പ​ഠ​ന​ച്ചെ​ല​വു​ക​ൾ, പ്ര​വേ​ശ​ന രീ​തി​ക​ൾ തു​ട​ങ്ങി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ളെ​ല്ലാം സെ​മി​നാ​റി​ൽ വി​ശ​ദീ​ക​രി​ക്കും.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രി​ട്ട് യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ലേ​ക്ക് സീ​റ്റ് ഉ​റ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. നി​ര​വ​ധി ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ യൂ​റോ​പ്യ​ൻ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ എം.​ബി.​ബി.​എ​സ് പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച് വി​ജ​യ​വ​ഴി തെ​ളി​യി​ച്ചി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ യൂ​റോ​പ്പി​ലെ മി​ക​ച്ച പ​ഠ​ന അ​ന്ത​രീ​ക്ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കാ​മെ​ന്ന​താ​ണ് മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​വി​ടേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. വി​ദേ​ശ​ത്ത് മെ​ഡി​ക്ക​ൽ പ​ഠ​നം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കും ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സീ​റ്റു​ക​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സെ​മി​നാ​റി​ൽ അ​വ​സ​രം. ഇ​തോ​ടൊ​പ്പ​മു​ള്ള ക്യു.​ആ​ർ കോ​ഡ്​ സ്കാ​ൻ ചെ​യ്തും 0504851700 എ​ന്ന ന​മ്പ​റി​ലും ര​ജി​സ്റ്റ​ർ ചെ​യ്യാം.


ക്യു.​ആ​ർ കോ​ഡ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamaminternational seminar
News Summary - European University Representatives in UAE
Next Story