പ്രീ ഡിറ്റക്ഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും
text_fieldsദുബൈ: തൃശൂർ മെഡിക്കൽ കോളേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന തൃശൂർ സി.എച്ച് സെൻററിെൻറ രോഗികൾക്കുള്ള ഭക്ഷണ വിതരണം, കെട്ടിടനിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് തൃശൂർ സി.എച്ച് സെൻററിെൻറ ദുബൈ കമ്മിറ്റി പിന്തുണ നൽകുന്നതോടൊപ്പം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കാൻസർ, കിഡ്നി രോഗം എന്നിവക്ക് പ്രീ ഡിറ്റക്ഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
അതിനാവശ്യമായ മൊബൈൽ യൂണിറ്റ് അടക്കമുള്ള സംവിധാനങ്ങൾ തയ്യാറാക്കുന്നതോടൊപ്പം പ്രതിരോധ ബോധവത്‌കരണ ക്ലാസുകൾ, രോഗികൾക്കു ശരിയായ വിവരങ്ങൾ നൽകുന്നതിനുള്ള ഹെൽപ് ഡെസ്കുകൾ എന്നിവ സംഘടിപ്പിക്കാനും പ്രസിഡൻറ് ഉബൈദ് ചേറ്റുവയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു.
ദുബൈകെ.എം.സി.സി സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. ഇൻകാസ് പ്രസിഡൻറ് പവിത്രൻ മുഖ്യ പ്രഭാഷണം നടത്തി. ഷാനവാസ് കെ.എസ്, ഉമ്മർ മണലാടി, ഫാറൂഖ് പി.എ, സത്താർ കരൂപ്പടന്ന, അലി അകലാട്, ഗഫൂർ പട്ടിക്കര, ബഷീർ ഇടശ്ശേരി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജമാൽ മനയത്ത് സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.