ഷാർജയിൽ യുദ്ധവിരുദ്ധ ബാലവേദി
text_fieldsഷാർജ: ഫ്രണ്ട്സ് ഒാഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിെൻറ ആഭിമുഖ്യത്തിൽ ഹിരോഷിമ^നാഗസാക്കി ദിനാചരണങ്ങളോടനുബന്ധിച്ച് യുദ്ധവിരുദ്ധ ബാലവേദിയും രചനാ ക്യാമ്പും സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലാണ് ബാലവേദി അരങ്ങേറിയത്. ‘ഇനിയൊരു യുദ്ധം വേണ്ടോ വേണ്ട’ എന്ന ആശയത്തിൽ കഥ, കവിത, ലേഖനം, ചിത്ര രചന, കളറിങ് എന്നിവയിൽ രചനാ ക്യാമ്പും നടന്നു.
കുട്ടികൾ യുദ്ധവിരുദ്ധ ഗാനങ്ങൾ ആലപിച്ചു. ഹിരോഷിമ ദുരന്തത്തിെൻറ ഒാർമക്കായി സമാധാനത്തിെൻറ പ്രതീകമായ സഡാക്കോ കൊക്ക് ഒറിഗാമി നിർമാണ പരിശീലനംനടത്തി. അരവിന്ദൻ പണിക്കശേരി, അനു വാര്യർ, സന്തോഷ് പെരുനാട്, ദിവാകരൻ, അരുൺ പരവൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.