എടരിക്കോടൻ കോൽക്കളികാർക്ക് ജന്മനാട്ടുകാരുടെ സ്‌നേഹാദരം
text_fieldsദുബൈ: യു.എ.ഇയിലെ കലാ വേദികളിൽ മാപ്പിള കലാരൂപങ്ങളിൽ സജീവ സാന്നിധ്യമറിയിക്കുന്ന എടരിക്കോട്ടെ കോൽക്കളിക്കാരെ യു.എ.ഇയിലെ പ്രവാസികളായ എടരിക്കോട്ടുക്കാര്‍ ആദരിച്ചു. സബീല്‍ പാര്‍ക്കിൽഎടരിക്കോട് പ്രവാസി സംഘവും മമ്മാലിപ്പടി സൗഹൃദ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച 46-മത് യു.എ.ഇ ദേശീയ ദിന ആഘോഷ ചടങ്ങിലാണ് ഇവരെ ആദരിച്ചത്. ബിസിനസ് വികസന സംരംഭക വേദിയായ ഐ.പി.എയുടെ സ്ട്രാറ്റജിക് ഡയറക്ടര്‍ കെ.പി. സഹീർ സ്റ്റോറീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്‍റെ തനത് നാടൻ കലാരൂപമായ ‘വൈമലകൂത്ത്’ എന്ന വടക്കൻ കോൽക്കളിയിക്ക് ഏറെ പ്രചാരണം നൽകിയവരാണ് എടരികോട്ടുക്കാർ.
ഇന്ത്യക്ക് അകത്തും പുറത്തും ഈ കലാരൂപത്തിെൻറ തനത് ആവിഷ്ക്കാരങ്ങൾക്ക് വേണ്ടി ഏറെ സംഭാവനങ്ങൾ ഇവർ നൽകിയിട്ടുണ്ട്. കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ 18 വർഷം എടരികോട്ടുക്കാർ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഇത്തരത്തിലുള്ള മത്സരങ്ങളിൽ വിജയിച്ച അമ്പതിലേറെ പ്രവാസികൾ യു.എ.ഇയിലുണ്ട്. കോൽക്കളിയെ ഏറെ ജനകീയനാക്കിയ കലാകാരൻ അന്തരിച്ച എടരിക്കോട് ടി.പി. ആലിക്കുട്ടി ഗുരുക്കളാണ് ഇവരുടെ ഗുരു.
ചടങ്ങില്‍ കെ.പി. സഹീര്‍ സ്റ്റോറീസ് പുരസ്ക്കാരങ്ങൾ നൽകി.
എടരിക്കോട്ട് പ്രവാസി സംഘം ചെയര്‍മാന്‍ പി. കെ. റഷീദ് സ്വാഗതം പറഞ്ഞു. മുന്‍ചെയര്‍മാന്‍ നാസര്‍ മണമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. അന്തരിച്ച അബൂബക്കര്‍ കഴുങ്ങില്‍, കോറാടന്‍ മാനു എന്ന അഷ്‌റഫ്, ഷാഫി എന്നിവരെ ചടങ്ങില്‍ അനുസ്മരിച്ചു. സൈതലവികുട്ടി പൂഴിത്തറ, മൊയ്ദുട്ടി പൂഴിത്തറ, ഹുസൈന്‍ പുന്നക്കോടന്‍ സലാം എന്നിവർ സംസാരിച്ചു. മുജീബ് തടത്തില്‍, നസീറുദ്ധീന്‍ തടത്തില്‍, സിദ്ധിഖ് കെ. പി., റഹ്മത്തുള്ള പൂക്കാടന്‍, അബൂബക്കര്‍ പാറയില്‍, അസൈനാര്‍ തടത്തില്‍, സലാം തടത്തില്‍, ഷരീഫ് മെബടിക്കാട്ട്, കുഞ്ഞിമൊയ്തീൻ കുട്ടി തടത്തില്‍. അബ്ദുസമദ് എടരിക്കോട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.