സർഗധാര സ്നേഹസല്ലാപം
text_fieldsദുബൈ: സംഘടനക്ക് ഫണ്ട് കണ്ടെത്താൻ രക്തം നൽകിയ അനുഭവങ്ങൾ, പൊതു ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ, ദയനീയതയുടെ നേർകാഴ്ചകളിലേക്ക് ജീവകാരുണ്യത്തിെൻറ കൈത്താങ്ങുമായി ചെന്നപ്പോൾ അനുഭവിച്ച സംതൃപ്തി, പാളിച്ചകളും അമളികളും, അനുഭവ സാക്ഷ്യങ്ങൾ അങ്ങിനെ ഓർമകളുടെ ചെപ്പുതുറന്നു നടത്തിയ സ്നേഹസല്ലാപം രസകരമായി. സർഗധാര സംഘടിപ്പിച്ചു വരുന്ന സർഗസമീക്ഷയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കെ.എം.സി.സി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഒ.കെ ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി.
ആർ ഷുക്കൂർ, ഹസൈനാർ ഹാജി തോട്ടുംഭാഗം അഡ്വ സാജിദ് അബൂബക്കർ, ഹംസ പയ്യോളി, ഫാറൂഖ് പി.എ, മൂസ കോയമ്പ്രം, കാദർകുട്ടി നടുവണ്ണൂർ, അസീസ് മേലടി, ഖാദർ ബാങ്കോട്, സുഫൈദ് ഇരിങ്ങണ്ണൂർ, തുടങ്ങിയവർ അനുഭവങ്ങൾ അവതരിപ്പിച്ചു. ‘സീതിസാഹിബിന്റെ ലേഖനങ്ങൾ’ എന്ന പുസ്തക പരിചയം ഇ. സാദിഖ്അലി നിർവഹിച്ചു. ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. സുബൈർ വെള്ളിയോട് സ്വാഗതവും ഇബ്രാഹിം ഇരിട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.