‘മധുരം മലയാളം’ അവധിക്കാല ക്യാമ്പ് സമാപിച്ചു
text_fieldsഅൽെഎൻ: മലയാളത്തിെൻറ മാധുര്യം ഇളം തലമുറക്ക് പകർന്ന് നൽകി ‘മധുരം മലയാളം’ അവധിക്കാല ക്യാമ്പ് സമാപിച്ചു. അൽെഎൻ ഇന്ത്യൻ സോഷ്യൽ സെൻററും മലയാളി സമാജവും ചേർന്ന് സംഘടിപ്പിച്ച ക്യാമ്പ് എട്ട് ദിവസം നീണ്ടുനിന്നു. കേരളത്തിൽനിന്നും യു.എ.ഇയിൽനിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ വിവിധ വിഷയങ്ങളിൽ കുട്ടികളുമായി സംവദിച്ചു. പ്രശസ്ത നാടക പ്രവർത്തകൻ ടി.വി. ബാലകൃഷ്ണൻ കുട്ടികളുടെ വ്യക്തിത്വ വികസനം, സഭാകമ്പം, അഭിനയം വിഷയങ്ങളിൽ ക്ലാസെടുത്തു.
മുൻ ദിവസങ്ങളിൽ നടന്ന ക്യാമ്പിൽ മനോജ് കളരിക്കൽ, ഇസ്ഹാഖ് സാഹിദ്, മധു പരവൂർ, ജാഫർ കുറ്റിപ്പുറം, ജിതേഷ് പുരുഷോത്തമൻ എന്നിവർ ക്ലാസ് നയിച്ചു.
ക്യാമ്പിെൻറ സമാപന സമ്മേളനം ഡോ. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. സമാജം സെക്രട്ടറി ശിവദാസ് സ്വാഗതം പറഞ്ഞു. സമാജം പ്രസിഡൻറ് അബൂബക്കർ വേളൂർ അധ്യക്ഷത വഹിച്ചു.ക്യാമ്പ് ഡയറക്ടർ റസൽ മുഹമ്മദ് സാലി അവലോകനം നടത്തി. െഎ.എസ്.സി ജനറൽ സെക്രട്ടറി ജിേതഷ് പുരുഷോത്തമൻ, ഇസ്ഹാഖ്, ടി.വി. ബാലകൃഷ്ണൻ, ഇ.കെ. സലാം എന്നിവർ സംസാരിച്ചു. ജലീൽ വല്ലപ്പുഴ നന്ദി പറഞു. ക്യാമ്പ് അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച വസ്ത്രങ്ങൾ റെഡ് ക്രസൻറിന് സമാപന സമ്മേളനത്തിൽ വെച്ച് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.