സ്ത്രീ ശാക്തീകരണത്തിൽ നാടകങ്ങള്‍ വഹിച്ച പങ്ക് നിര്‍ണായകം –കാനേഷ് പൂനൂര്‍
text_fieldsഅബൂദബി: വി.ടിയും പ്രേംജിയും എം.ആർ.ബിയും ഇ.എം.എസ്സും തുടങ്ങി നിരവധി നവോഥാന നായകര്‍ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായാണ് സ്ത്രീകള്‍ക്ക് കേരളീയ സമൂഹത്തിൽ മാന്യമായ പരിഗണന ലഭിച്ചതെന്നും അതിൽ നാടകങ്ങള്‍ വഹിച്ച പങ്ക് നിര്‍ണായകമാണെന്നും കവിയും ഗാനരചയിതാവുമായ കാനേഷ് പൂനൂര്‍ അഭിപ്രായപ്പെട്ടു.
അബൂദബി ശക്തി തിയറ്റേഴ്‌സ് വനിതാ വിഭാഗം കേരള സോഷ്യൽ സെൻററിൽ (കെ.എസ്.സി) സംഘടിപ്പിച്ച സർഗ സായാഹ്‌നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശക്തി തിയറ്റേഴ്‌സ് ആക്ടിങ് പ്രസിഡൻറ് സഫറുല്ല പാലപ്പെട്ടി അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.സി പ്രസിഡന്റ് പി. പത്മനാഭന്‍ സംസാരിച്ചു. വനിതാവിഭാഗം ജോയൻറ് കൺവീനര്‍മാരായ ഷമീന ഒമര്‍ സ്വാഗതവും ഷിജിന കണ്ണന്‍ ദാസ് നന്ദിയും പറഞ്ഞു. സംഘഗാനം, ഗാനമേള, ചിത്രീകരണം എന്നിവ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.