കുട്ടികള്‍ക്ക് വിനോദ-വിജ്ഞാന ശില്‍പ്പശാല ഒരുക്കി അധികൃതര്‍
text_fieldsറാസല്‍ഖൈമ: കുട്ടികളുടെ അവധിക്കാലം പാഴാക്കരുതെന്ന അധികൃതരുടെ പ്രഖ്യാപിത നയത്തിന്‍െറ ഭാഗമായി റാസല്‍ഖൈമയില്‍ കുട്ടികള്‍ക്കായി വിനോദ-വിജ്ഞാന ശില്‍പ്പശാല സംഘടിപ്പിച്ചു. ‘യൂത്ത് സിറ്റി 2017’ എന്ന പേരില്‍ റാക് എസ്പോ സെൻററില്‍ നടന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി ക്ളാസ് നടത്തി.
ജനറല്‍ അതോറിറ്റി യൂത്ത് ആന്റ് സ്പോര്‍ട്സ് വെല്‍ഫെയറിന്‍െറ നേതൃത്വത്തില്‍ വിവിധവകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ മയക്കുമരുന്ന്, റോഡ് സുരക്ഷ, കുട്ടികളുടെ സാമൂഹിക ഇടപെടല്‍ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളില്‍ ക്ളാസുകള്‍ നടന്നു. റാക് കമ്യൂണിറ്റി പൊലീസ് കമ്യൂണിറ്റി പ്രോഗ്രാം ഡയറക്ടര്‍ ഫസ്റ്റ് ലഫ്റ്റനന്റ് മുസ അല്‍ ഖബൂറി, ട്രാഫിക് ഇന്‍ഫര്‍മേഷന്‍ ബ്രാഞ്ച് ലക്ചറര്‍ ഹമ്മദ് കാന്റര്‍ തുടങ്ങിയവര്‍ ക്ളാസ് നയിച്ചു. വിവിധ വിനോദ പരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.