തൊഴിലാളികൾക്ക് തണലൊരുക്കി അബൂദബി മാർത്തോമ്മാ യുവജനസഖ്യം
text_fieldsഅബൂദബി: ‘തണൽ, പദ്ധതിയുടെ ഭാഗമായി മാർത്തോമ്മാ യുവജനസഖ്യം ലേബർ ക്യാമ്പ് മിനിസ്ട്രിയുടെ ഭാഗമായി വി വിധ ക്യാമ്പുകളിൽ ഭക്ഷ്യവിഭവങ്ങൾ, ദൈനംദിന ആവിശ്യങ്ങൾക്കുള്ള വിവിധ ഉൽപന്നങ്ങൾ എന്നിവ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. സംഹയിലെ ലേബർ ക്യാമ്പിലുള്ളവർക്കും വത്ബ മേഖലയിൽ ആടുകളെ പരിപാലിക്കുന്ന തൊഴിലാളികൾക്കുമാണ് കിറ്റു് വിതരണം ചെയ്തത്.
‘തണൽ’ പദ്ധതി ഒരു വർഷം നീണ്ടുനിൽക്കും. നാട്ടിലേക്ക് പോകാൻ ബുദ്ധിമുട്ടുന്നവർക്ക് വിമാന ടിക്കറ്റുകൾ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
സഖ്യം പ്രസിഡൻറും മാർത്തോമ്മാ ഇടവക വികാരിയുമായ ബാബു പി. കുലത്താക്കൽ, സഹ വികാരി സി.പി. ബിജു, സഖ്യം സെക്രട്ടറി ഷെറിൻ ജോർജ്തെക്കേമല, ട്രസ്റ്റി സാംസൺ മത്തായി, കൺവീനർ ബിജോയ് സാം ടോം തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.