‘മൈഗ്രൻറ് സാൻറ്സ്റ്റോൺസ്’ ഡോ. ശിഹാബ് ഗാനിം പ്രകാശനം ചെയ്യും
text_fieldsദുബൈ: മാധ്യമ-സാംസ്കാരിക പ്രവർത്തൻ ഇസ്മായിൽ മേലടി രചിച്ച ഇംഗ്ലീഷ് കവിതകൾ ‘മൈഗ്രൻറ് സാൻറ്സ്റ്റോൺസ്’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യും. പത്താം തീയതി രാത്രി നടക്കുന്ന ചടങ്ങിൽ പ്രശസ്ത കവി ശിഹാബ് ഘാനിമിൽ നിന്ന് ഹംദാ അൽ മുർ അൽ മുഹൈറി ആദ്യ കോപ്പി ഏറ്റുവാങ്ങും.
മരുഭൂമിയുടെയും പ്രവാസിയുടെയും മനസ് ശൂന്യതയുടെ പരന്ന മുഖം പങ്കിടുന്നു എന്നു തുടങ്ങുന്ന ദ് മൈഗ്രൻറ് സാൻറ്സ്റ്റോൺസ് അടക്കം 40 കവിതകളാണ് സമാഹാരത്തിൽ. ഇന്ത്യൻ തലസ്ഥാന നഗരിയിൽ മാധ്യമ പ്രവർത്തകനായി ദീർഘകാലം ജീവിച്ച ഇദ്ദേഹത്തിെൻറ കവിതകളിൽ പലതിനും ഡൽഹിയും ഇന്ത്യൻ ജീവിതാവസ്ഥകളുമാണ് പശ്ചാത്തലമാവുന്നത്.
ദുബൈ നഗരസഭയുടെ സീനിയർ മീഡിയാ ഒഫീസറായ ഇസ്മായിലിെൻറ ദില്ലി, ചിന്തേരിട്ട കാലം എന്നീ സമാഹാരങ്ങൾ നേരത്തേ പുറത്തിറങ്ങിയിരുന്നു. എമിറേറ്റ്സ് റൈറ്റേഴ്സ് യൂനിയനിൽ അറബി കവിതകളവതരിപ്പിച്ച ആദ്യ മലയാളി എന്ന ക്രെഡിറ്റും സ്വന്തം. തീഷ്ണത കൊണ്ട് വായനക്കാരെ നടുക്കുകയും തീവ്രദുഖത്താൽ ഉലക്കുകയും ചെയ്യുന്ന രചനകളെന്ന് മുഖക്കുറിപ്പിൽ കെ. സച്ചിദാനന്ദൻ കുറിച്ചിടുന്നത് ശരിയെന്ന് ഡോൺഡ് ബീ ബോൺ മൈ ചൈൽഡ് ഉൾപ്പെടെയുള്ള കവിതകൾ ബോധ്യപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.