‘സാംസ്കാരിക ഭിന്നത ബഹുസ്വരതക്ക് ഭീഷണി’
text_fieldsഅബൂദബി: ഇന്ത്യൻ ജനതയുടെ മനസിൽ പടരുന്ന സാംസ്കാരികമായ അകൽച്ച രാജ്യത്തിെൻറ ബഹുസ്വരതക്ക് കടുത്ത ഭീഷണി ഉയർത്തുന്നതായി എഴുത്തുകാരനും സാമൂഹിക നിരീക്ഷികനുമായ ഷാജഹാൻ മാടമ്പാട്ട് അഭിപ്രായപ്പെട്ടു. വിഭജന കാലത്തേക്കാൾ ഭീതിദമായ ധ്രുവീകരണത്തിലേക്കു നീങ്ങുന്നതിെൻറ സൂചനകളാണ് സമീപകാല സംഭവങ്ങൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വർത്തമാന കാല ഇന്ത്യ ബഹുസ്വരത നേരിടുന്ന വെല്ലുവിളികൾ എന്ന പ്രമേയത്തിൽ അബൂദബി യുവകലാസാഹിതി സംഘടിപ്പിച്ച ചർച്ചയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു . അസഹിഷ്ണുതയും സങ്കുചിത ചിന്തയും പടർത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ ചെറുത്തു നിൽപ്പ് ഉയർത്തുന്നത് ഇന്ത്യൻ ബഹുസ്വരതയുടെ നിലനിൽപ്പിന് അത്യാവശ്യമാണ്.
വർഗീയ ശക്തികൾ കീഴടക്കാൻ ശ്രമിക്കുേമ്പാഴും രാജ്യത്തെ കാമ്പസുകൾ ഉയർത്തുന്ന പ്രതിരോധം പ്രതീക്ഷ പകരുന്നുവെന്നും ഇടതു പ്രസ്ഥാനങ്ങൾ കാലത്തിെൻറ വിളി കേൾക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാബു വടകര, ജയേഷ്, അനിൽ കെ.പി, റൂഷ് മെഹർ, കെ.ബി. മുരളി, ബിജു മാത്തുമ്മൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.