‘നമ്മള് ചാവക്കാട്ടുകാര്‍’ കലാസാംസ്കാരിക സന്ധ്യ
text_fieldsഅജ്മാന് : ഓര്‍മകളില്‍ ചീനിമരം പെയ്യുമ്പോള്‍ എന്ന പേരില്‍ നമ്മൾ ചാവക്കാട്ടുകാർ യു.എ.ഇ ചാപ്റ്റർ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ കലാ സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു. സാംസ്ക്കാരിക സദസ് ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉത്ഘാടനം ചെയ്തു. ചാവക്കാടിെൻറ സമഗ്ര വികസനത്തിനു വേണ്ടി തയ്യാറാക്കിയ മാസ്റ്റർപ്ലാൻ രക്ഷാധികാരി വി. സലീം അവതരിപ്പിച്ച് പകർപ്പ് ജ.ഷംസുദ്ദീന് കൈമാറി. ഗ്ലോബൽ കൺവീനർ ജാഫർ കണ്ണാട്ട് ഭാവി പരിപാടികൾ അവതരിപ്പിച്ചു. ചാവക്കാട്ടുകാരായ ഡോ.യൂസഫ് കരിക്കയിൽ, ഡോ. കെ കെ രഞ്ജിത്ത്, ഡോ. ഫൈസൽ താമരത്ത് എന്നിവരെയും നാല്പത് കൊല്ലമായി പ്രവാസ ജീവിതം നയിക്കുന്ന മൂസാ ഹാജി, എം.വി അഷ്റഫ് തുടങ്ങിയ 11 ചാവക്കാട്ടുകാരെയും ചടങ്ങിൽ ആദരിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് വൈ.എ. റഹീം ആശംസ പ്രസംഗം നടത്തി. സംവിധായകൻ സോഹൻ റോയ് വെബ്സൈറ്റ് ഉത്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനര്‍ അഭിരാജ് പൊന്നാട അണിയിച്ചു. സരിത റഹ്മാൻ നയിച്ച ഗസലും വിവേകാന്ദൻ^ഹർഷ ചന്ദ്രൻ ടീമിെൻറ സംഗീത വിരുന്നും സമദ് മിമിക്സിെൻറ സ്പോട്ട് ഡബ്ബിങ്ങും അരങ്ങേറി. നമ്മൾ ചാവക്കാട്ടുകാർ ജനറൽ സെക്രട്ടറി പി.കെ അബ്ദുൽ കലാം, ഖത്തർ പ്രതിനിധി അബ്ദുല്ല തെരുവത്ത് എന്നിവർ സന്നിഹിതരായിരുന്നു. പ്രസിഡൻറ് മുഹമ്മദ് അക്ബറിെൻറ അധ്യക്ഷതയിൽ ചേർന്ന സാംസ്ക്കാരിക സദസിന് ജനറൽ സെക്രട്ടറി അബൂബക്കർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.