മലയാളം മിഷൻ ഫുജൈറ മേഖല കമ്മിറ്റി രൂപവത്കരിച്ചു
text_fieldsഫുജൈറ: മലയാളം മിഷൻ ഫുജൈറ മേഖല കമ്മിറ്റി രൂപവത്കരിച്ചു. ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ ചേർന്ന യോഗത്തിൽ ക്ലബ് പ്രസിഡൻറും മലയാളം മിഷൻ യു.എ.ഇ ചാപ്റ്റർ അംഗവുമായ ഡോ.പുത്തൂർ അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ യു.എ.ഇ ചാപ്റ്റർ അഗം സൈമൺ സാമുവേൽ സ്വാഗതം ആശംസിച്ചു. മലയാളം മിഷൻ യു.എ.ഇ കോ ഓർഡിനേറ്റർ കെ.എൽ. ഗോപി മലയാളം മിഷെൻറ ഉദ്ദേശ്യ ലക്ഷ്യങ്ങളെ കുറിച്ച് വിവരിച്ചു. ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് കൽബ പ്രസിഡൻറ് കെ.സി. അബൂബക്കർ, കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സെൻട്രൽ സെക്രട്ടറി സുഭാഷ് .വി. എസ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ ജോ. സെക്രട്ടറി സിറാജ് , കെ.എം.സി. സി. ഫുജൈറ പ്രസിഡൻറ് യൂസഫ് മാഷ്, ഒ.ഐ.സി.സി. ഗ്ലോബൽ കമ്മറ്റി അംഗം ഷാജി പി.കെ. കാസ്മി തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി ഡോ.പുത്തൂർ അബ്ദുൽ റഹ്മാൻ (രക്ഷാധികാരി), സൈമൺ സാമുവേൽ (കോ ഓർഡിനേറ്റർ), ഷാജി കാസ്മി, നിഷാദ് (ജോയിൻറ് കോ ഓർഡിനേറ്റർമാർ), യൂസഫ് മാഷ്, സുഭാഷ് വി. എസ്, നസീറുദിൻ, സി.കെ.ലാൽ, അനീഷ് ആയാടത്തിൽ, സഞ്ജീവ് മേനോൻ, സിറാജ്, ശുഭ രവികുമാർ, ബിജി സുരേഷ് ബാബു, ഉമ്മർ ചോലക്കൽ, യൂസഫലി. എ. കെ, എന്നിവർ അടങ്ങുന്ന 15 അംഗ കമ്മറ്റിയും യോഗം തിരഞ്ഞെടുത്തു. ഇന്ത്യൻ പാസ്പോർട്ടിൽ നിറവിത്യാസം വരുത്തി പൗരന്മാരെ പല തട്ടായി തിരിക്കുവാനും, പാസ്പോർട്ടിൽ മാതാപിതാക്കളുടെയും, ഭാര്യ ഭർത്താക്കൻമാരുടെയും പേരുകൾ ഒഴിവാക്കാനുമുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. അധ്യാപക പരിശീലനം, കുട്ടികൾക്കായി പ്രവേശനോത്സവം, ക്ലാസുകൾ തുടങ്ങി മലയാള ഭാഷയെയും സംസ്കാരത്തെയും ഉയർത്തിപ്പിടിക്കുന്ന വൈവിധ്യമാർന്ന മേഖലകളിൽ ഇടപെടുവാനും യോഗം തീരുമാനിച്ചു. സി. കെ.ലാൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.