Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവൈകാരിക വിഷയങ്ങളിൽ...

വൈകാരിക വിഷയങ്ങളിൽ വിവേകത്തോടെ ഇടപെടണം -പി.ബി. അബ്​ദുൽ റസാഖ് 

text_fields
bookmark_border
വൈകാരിക വിഷയങ്ങളിൽ വിവേകത്തോടെ ഇടപെടണം -പി.ബി. അബ്​ദുൽ റസാഖ് 
cancel

അബൂദബി:  വൈകാരിക വിഷയങ്ങളിൽ വിവേകത്തോടെ ഇടപെടണമെന്നും ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ മതേതരചേരിയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തി​​​െൻറ അനിവാര്യതയാണെന്നും പി.ബി. അബ്​ദുൽ റസാഖ് എം.എൽ.എ. അബൂദബി നാറാത്ത് പഞ്ചായത്ത് കെ.എം.സി.സിയുടെ ‘ഉണര്‍വ് 2018’ പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പഞ്ചായത്ത് കെ.എം.സി.സി പ്രസിഡൻറ്​ കെ.വി. മുസ്താഖ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, വി.കെ. ഷാഫി, കെ. മുഹമ്മദ് ആലം, കെ.വി. ഹാരിസ് നാറാത്ത്,  ഉമ്മർ കാട്ടാമ്പള്ളി, ഇ.ടി. മുഹമ്മദ് സുനീർ എന്നിവർ സംസാരിച്ചു. പി.എം. ശിഹാബ് വിഷയാവതരണം നടത്തി . 
രണ്ടാം സെഷൻ കണ്ണൂർ ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി ഹംസ നടുവിൽ ഉദ്ഘാടനം ചെയ്തു. ഷുക്കൂറലി കല്ലുങ്ങൽ  മുഖ്യ പ്രഭാഷണം നിർവഹിച്ചു. മുഹമ്മദ് നാറാത്ത്, താജ് കമ്പിൽ, പി.പി. ശാദുലി, കെ.വി. ശാദുലി, കെ.എൻ. ശംവീൽ, സി.എൻ. അബ്​ദുറഹ്മാൻ, സി.ബി. റാസിഖ്, ടി. താഹിർ, ഇ.എൻ. ഷാരൂഖ് തുടങ്ങിയവർ സംസാരിച്ചു . സമീർ കണ്ണാടിപ്പറമ്പ, എം. സമദ്, ബി. മുഹമ്മദലി, പി.പി. അൻവർ, അഷ്‌ഫാഖ്‌, ജാഫർ മാതോടം തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. സവാദ് നാറാത്ത് സ്വാഗതവും എം. റിയാസ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-uae-gulf news
Next Story