അസഹിഷ്ണുത അജ്ഞതയുടെ സൃഷ്ടി-ഹുസ്സൈൻ സലഫി
text_fieldsദുബൈ: മതത്തിെൻറ പേരിൽ ഇന്ന് കാണുന്ന അസഹിഷ്ണുതകൾ മതത്തെ വൈകാരികമായി മാത്രം ഉൾക്കൊണ്ടതിെൻറ ഫലമാണെന്നും മതം സഹിഷ്ണുതയിൽ അധിഷ്ഠിതമാണെന്നും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഹുെസ്സെൻ സലഫി പറഞ്ഞു. ദുബൈ ഇൻറർനാഷണൽ ഹോളി ഖുർആൻ അവാർഡ് 22 –ാം സെഷെൻറ ഭാഗമായി ദുബൈ അൽവാസൽ സ്പോർട്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച റമദാൻ പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈ: ഇൻറർനാഷനൽ ഹോളി ഖുർആൻ കമ്മിറ്റി, കെ.എം.സി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഖലീൽ ഹുദവിയുടെ പ്രഭാഷണം ഇന്ന് രാത്രി 10ന് ദുബൈ ജദ്ദാഫിലെ അല്‍ വസല്‍ ക്ലബ്ബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയാവും.
പ്രഭാഷണ നഗരിയിലേക്ക് വിവിധ ഏരിയകളില്‍ നിന്ന് ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പർ^ ഹോർ ലാൻസ് ഹബീബ് ബേക്കറി: 055 9660786, നായിഫ്- വെസ്റ്റ് ഹോട്ടൽ:050 940 8 393, നായിഫ് - ഖാലിദ് മസ്ജിദ്: 050 5686228, ഗുബൈബ ബസ് സ്റ്റേഷൻ: 050 527 54 17, കറാമ ലുലു: 052 64 13631, സത്വ -വലിയ പള്ളി: 050 271 6625, അൽ-ഖൂസ് - ഗ്രാൻറ് സിറ്റി മാൾ:0 50 7481068, അൽ-ഖൂസ് -ഓൾഡ് ഗ്രാൻറ് മാൾ:056 690 4254, സോനാ പൂർ - അസ്ഹർ അൽ മദീന:055 864 7716, ഖിസൈസ്- ഗ്രാൻറ് ഹോട്ടൽ:056 7553400, ഡി.െഎ.പി നെസ്റ്റോ: 056 6958364, ജദ്ദാഫ് മെട്രോ: 05 2 812 5770 .
മതത്തിെൻറ പേരിൽ നടക്കുന്ന എല്ലാ അക്രമ പ്രവർത്തനങ്ങളേയും ഇസ്ലാം നിരാകരിക്കുന്നു. ഒരേ സൃഷ്ടാവിന് കീഴ്പ്പെട്ട് ഒരുമയോടെ ജീവിക്കാനുള്ള ആഹ്വാനത്തോടെ പൊതു സമൂഹത്തോടും ഇസ്ലാം ഗുണകാംക്ഷ പുലർത്തുന്നു. അനഭിലഷണീയ പ്രവണതകളിൽ നിന്ന് പരമാവധി മുക്തി നേടി ജീവിതത്തിലുടനീളം നിലനിർത്താനുള്ള പരിശുദ്ധി കൈവരിക്കാൻ ഈ റമദാൻ കൊണ്ട് കഴിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. യു.എ.യുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ആയിരങ്ങൾക്ക് വേണ്ടി ഇശാ തറാവീഹ് നമസ്കാരങ്ങൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
ഹാഫിസ് സിറാജ് ബാലുശ്ശേരി നമസ്ക്കാരങ്ങൾക്ക് നേതൃത്വം നൽകി. പ്രഭാഷണ വേദിയെ ശ്രദ്ധേയമാക്കിയ കിഡ്സ് കോർണറിൽ നടന്ന പരിപാടികൾ അംജദ് മദനി നിയന്ത്രിച്ചു. യു.എ.ഇ ഇസ്ലാഹി സെൻറർ (വിസ്ഡം ഇസ്ലാമിക് മിഷൻ) പ്രതിനിധികളായി അഷ്റഫ് വെൽക്കം, ഷരീഫ് മദീന, അബ്്ദുസ്സലാം ആലപ്പുഴ, ശംസുദ്ദീൻ അജ്മാൻ എന്നിവർ സന്നിഹിതരായിരുന്നു േപ്രാഗ്രാം കോഡിനേറ്റർ അഷ്റഫ് പുതുശ്ശേരി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.