മുസഫക്ക് വിസ്മയമായി ‘ശക്തി കലാസന്ധ്യ’
text_fieldsഅബൂദബി: അബൂദബി ശക്തി തിയറ്റേഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ നഗരങ്ങളില്‍ നിന്ന് അകന്നു താമസിക്കുന്നവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി വ്യവസായ നഗരമായ മുസഫയില്‍ സംഘടിപ്പിച്ച ‘ശക്തി കലാസന്ധ്യ’ പരിപാടികളുടെ വൈവിധ്യം കൊണ്ടും ചിട്ടയായ അവതരണം കൊണ്ടും വിസ്മയക്കാഴ്ചയായി മാറി.
ശക്തി പ്രസിഡൻറ് വി. പി. കൃഷ്ണകുമാറിെൻറ അധ്യക്ഷതയില്‍ അബൂദബി മലയാളി സമാജത്തില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനത്തില്‍ വെച്ച് ലോക കേരള സഭ അംഗം കെ. ബി. മുരളി കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. അബുദാബി മലയാളി സമാജം പ്രസിഡൻറ് ടി.എ.നാസര്‍, കേരള സോഷ്യല്‍ സെൻറര്‍ പ്രസിഡൻറ് എ. കെ. ബീരാന് കുട്ടി, ശക്തി വനിതാവിഭാഗം കണ്‍വീനര്‍ ഷെമീന ഒമര്‍, ബാലസംഘം പ്രസിഡൻറ് ആര്‍ച്ച ധനേഷ് എന്നിവര്‍ സംസാരിച്ചു.ചെന്നൈ മറീന ബീച്ചിലെ ശില്പ മാതൃകയിലുള്ള ശക്തി തിയറ്റേഴ്സിെൻറ ലോഗൊയുടെ നിശ്ചലദൃശ്യം പ്രശസ്ത കലാകാരന് ക്ലിൻറ് പവിത്രെൻറ സംവിധാനത്തില്‍ ശക്തിയുടെ അവതരണ ഗാനത്തിലൂടെ രംഗത്ത് പ്രത്യക്ഷപ്പെട്ടതോടെ അരങ്ങ് തെളിഞ്ഞു.
വിനീഷ് പത്തിരിപ്പറമ്പിലും സംഘവും അവതരിപ്പിച്ച വാദ്യഘോഷങ്ങളൊരുക്കി. ടി. കെ. ജലീലിെൻറ രചനയില്‍ വിഷ്ണു മോഹന്‍ദാസ് ചിട്ടപ്പെടുത്തി ശക്തി ഗായകസംഘം അവതരിപ്പിച്ച സംഘഗാനം, ഗാനയുടെ സംവിധാനത്തില്‍ അഖില ഒമര്ഷരീഫും നന്ദിത കൃഷ്ണകുമാറും ചേര്‍ന്നവതരിപ്പിച്ച കേരളനടനം, അശ്വതി വിപിന്റെ അര്‍ദ്ധ ശാസ്ത്രീയ നൃത്തം, ചൈത്ര രാജേഷ് അവതരിപ്പിച്ച ഹിന്ദുസ്ഥാനി നൃത്തം, അഖില ഒമര്ഷരീഫിെൻറ ശിക്ഷണണത്തില് അവതരിപ്പിച്ച ഒപ്പന, അഞ്ജലി ജസ്റ്റിെൻറ സംവിധാനത്തില്‍ ശക്തി വനിതാവിഭാഗം അവതരിപ്പിച്ച മാര്‍ഗ്ഗം കളി, മുസഫ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച സംഘ നൃത്തം തുടങ്ങി വിവിധ കലാപരിപാടികളുണ്ടായി.
സോഹന്‍ റോയിയുടെ ‘ആസിഫയുടെ സ്വര്‍ഗ്ഗം’ എന്ന കവിതയെ ആസ്പദമാക്കി ആര്.എല്‍.വി. സൗമ്യപ്രകാശിെൻറ സംവിധാനത്തില്‍ അവതരിപ്പിച്ച നൃത്താവിഷ്കാരം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. ആസിഫയായി വേഷമിട്ട കൃതിക ഉമേഷ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ രണ്ട് കലാകാരന്മാരുടെ ഓര്‍മ്മകളിലൂടെ കടന്നുപോകുന്ന അബുദാബി ശക്തി തിയറ്റേഴ്സിന്റെ നാലു പതിറ്റാണ്ട് നീണ്ട ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചത്. കലാകാരന്മാരായി മധു പരവൂര്‍, പ്രദീപ് ബാബു എന്നിവര്‍ വേഷമിട്ടു. ജാഫര്‍ കുറ്റിപ്പുറം സംവിധാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.