പ്രവാസി ക്ഷേമനിധി അംഗത്വ രജിസ്േട്രഷൻ തുടങ്ങി
text_fieldsഷാർജ:കേരള സർക്കാറിനു കീഴിലുള്ള കേരള പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗമാകാനുള്ള രജിസ്േട്രഷൻ ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ ആരംഭിച്ചു. ഇടവന മുരളീധരനു അപേക്ഷ ഫോറം നൽകി അസോസിയേഷൻ ആക്ടിങ് പ്രസിഡൻറ് മാത്യു ജോൺ ഉദ്ഘാടനം നിർവഹിച്ചു.ജനറൽ സെക്രട്ടറി ബിജു സോമൻ, ട്രഷറർ വി.നാരായണൻ നായർ, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ആർ.കൊച്ചു കൃഷ്ണൻ എന്നിവർ സംസാരിച്ചു.അംഗങ്ങളാകുന്നവർ കുടുംബ പെൻഷൻ,അവശ പെൻഷൻ, മരണാനന്തര സഹായം, ചികിത്സ സഹായം, വിവാഹ ആനുകൂല്യം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ ഗ്രാൻറ് എന്നിവക്ക് അർഹരായിരിക്കും.18നും 60 നും ഇടയിൽ പ്രായമുള്ള എല്ലാ പ്രവാസികൾക്കും അംഗങ്ങളാകാം.
വിസയുൾപ്പെടെയുള്ള പാസ്പോർട്ട് കോപ്പി, ആറു മാസത്തിനുള്ളിലെടുത്ത രണ്ടു കോപ്പി കളർ പാസ്പോർട്ട് ഫോട്ടോ,16 ദിർഹം എന്നിവയുമായി വൈകീട്ട് ആറിനും ഒമ്പതിനും ഇടയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഫീസിൽ രജിസ്േട്രഷനുള്ള അപേക്ഷ ഫോറം പൂരിപ്പിച്ചു നൽകാവുന്നതാണ്.
അസോസിയേഷനിൽ നിന്നും പ്രവാസി ക്ഷേമനിധി ബോർഡിന് അയക്കുന്ന അപേക്ഷയുടെ നടപടി ക്രമങ്ങൾ പൂർത്തിയായാൽ എല്ലാ മാസവും 300 രൂപവീതം ഓരോ അപേക്ഷകനും പ്രവാസി ക്ഷേമനിധിയിലേക്ക് അടക്കണം. ഇത് വർഷത്തിൽ ഒറ്റത്തവണയായി അടക്കാനുള്ള സൗകര്യമുണ്ട്. ഓൺലൈൻ വഴിയും അടക്കാവുന്നതാണ്. തുടർച്ചയായി 10 വർഷം അടച്ചവർക്ക് 60 വയസ്സിനു ശേഷം 2000 രൂപ പെൻഷൻ ലഭിക്കും. ഇത് താമസിയാതെ 3000 രൂപയാക്കി ഉയർത്തുന്നത് പരിഗണനയിലാണെന്ന് ഡയറക്ടർ കൊച്ചുകൃഷ്ണൻ പറഞ്ഞു.
2009ൽ ആരംഭിച്ച പ്രവാസി ക്ഷേമനിധി ബോർഡിൽ ഇപ്പോൾ രണ്ടു ലക്ഷംപേരാണ് അംഗങ്ങളായിട്ടുള്ളത്. ക്ഷേമനിധി അംഗങ്ങൾ നാട്ടിൽ നിന്നും മരണപ്പെട്ടാൽ 30,000 രൂപയും ഇവിടെ നിന്നാണെങ്കിൽ 50,000 രൂപയും നഷ്ടപരിഹാരമായി നൽകുന്നത് ഇപ്പോൾ ഏകീകരിച്ച് ഒരു ലക്ഷമാക്കി ഉയർത്തിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.