Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ബഷീർ കൃതികൾ...

‘ബഷീർ കൃതികൾ നൂറ്റാണ്ടുകൾക്കപ്പുറവും നിലനിൽക്കും’

text_fields
bookmark_border
‘ബഷീർ കൃതികൾ നൂറ്റാണ്ടുകൾക്കപ്പുറവും നിലനിൽക്കും’
cancel

അബൂദബി:  ഭാഷാ പ്രപഞ്ചത്തെ തന്നെ മാറ്റി മറിച്ച് മലയാള ഭാഷയിൽ മറുഭാഷയുണ്ടാക്കിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് എഴുത്തുകാരനും സാമൂഹിക ശാസ്​ത്രജ്​ഞനുമായ ഡോ. എൻ. പി. ഹാഫിസ്​ മുഹമ്മദ് അഭിപ്രായപ്പെട്ടു.അബൂദബി ശക്തി തിയറ്റേഴ്സ്​ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്​മരണ സമ്മേളനത്തിൽ ‘ബഷീർ; കഥയും ജീവിതവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ വികാരങ്ങളേയും വിചാരങ്ങളേയും പ്രകാശനം ചെയ്യുവാൻ ഭാഷ  അപ്രാപ്യവും അശക്തവുമായിരി​െക്കയാണ്​ ബഷീർ  മറുഭാഷയുമായെത്തിയതെന്ന്​  അദ്ദേഹം രൂപം നൽകിയ വാക്കുകൾ ഒന്നൊന്നായി ഉദാഹരിച്ചുകൊണ്ട് ഹാഫിസ്​ മുഹമ്മദ് വിശദീകരിച്ചു. ബഷീർ കൃതികൾ  നൂറ്റാണ്ടുകൾ കഴിഞ്ഞാലും വായിക്കപ്പെടുമെന്ന ഡി.സി. കിഴക്കുമുറിയുടെ വാക്കുകൾ തെറ്റായിരുന്നില്ല എന്ന്   നാം അനുഭവിച്ചറിയുകയാണ്.   ശക്തി പ്രസിഡൻറ്​ വി. പി. കൃഷ്ണകുമാറി​​െൻറ അധ്യക്ഷതയിൽ ചേർന്ന   സമ്മേളനത്തിൽ സാഹിത്യവിഭാഗം സെക്രട്ടറി റഫീഖ് സക്കരിയ സ്വാഗതവും വൈസ്​ പ്രസിഡൻറ്​ സഫറുള്ള പാലപ്പെട്ടി നന്ദിയും പറഞ്ഞു.

തുടർന്ന് ബഷീറി​​​െൻറ കഥയും ജീവിതവും വിവരിക്കുന്ന ഡോക്യുമ​​െൻററി പ്രദർശിച്ചു. ബഷീറിനെ കുറിച്ച് ഒ.എൻ.വി. എഴുതിയ കവിത ജമാൽ മൂക്കുതല ആലപിച്ചു. ബഷീറി​​െൻറ പ്രസിദ്ധമായ കത്തുകൾ ബഷീർ ഷംനാദ് അവതരിപ്പിച്ചു. ശക്തി ബാലസംഘം പ്രവർത്തകരായ അരുന്ധതി ബാബുരാജ്, ഹനാൻ ജാഫർ എന്നിവർ  കൃതികൾ വിവരിച്ചു. 
ബഷീറി​​െൻറ പ്രണയകഥകളെ കൂട്ടിയിണക്കി ജയേഷ് നിലമ്പൂർ സംവിധാനം ചെയ്​ത  കലാരൂപവും അരങ്ങേറി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events uae gulfnews
Next Story