ഷാർജയിൽ ഹ്രസ്വ ചിത്രപ്രദശനവും ഹരിഹരന് ആദരവും
text_fieldsഷാർജ: ഷാർജയിൽ ഹ്രസ്വ ചിത്രപ്രദർശനവും സംവിധായകൻ ഹരിഹരെൻറ സിനിമാജീവിതത്തിലെ അമ്പതാം വാർഷികത്തിെൻറ ആഘോഷവും നടക്കും. ഹ്രസ്വ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ലെൻസ് വ്യൂ കലാസമിതിയാണ് മൂന്നാമത് മേള സംഘടിപ്പിക്കുന്നത്.
സെപ്തംബർ 29 - ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിലാണ് പ്രദർശനവും ആഘോഷവും. മത്സരവിഭാഗത്തിലുള്ള ചിത്രങ്ങൾ സെപ്തംബർ അഞ്ചിനുള്ളിൽ സമർപ്പിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. കാഞ്ഞങ്ങാട് നടക്കുന്ന മേളയിൽ നിന്ന് 10 ചിത്രങ്ങൾ ചലച്ചിത്രമേഖലയിലെ പ്രമുഖർ തിരഞ്ഞെടുക്കും. 2016 -^17 വർഷങ്ങളിൽ യു.എ.ഇയിൽ ചിത്രീകരിച്ച മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാർഡിന് പുറമെ കേരളത്തിൽ നിന്നുള്ള മികച്ച ഹ്രസ്വചിത്രം, മികച്ച സംവിധാനം, നടൻ, നടി, കാമറാമാൻ, ചിത്രസംയോജനം എന്നിവക്കും അവാർഡ് നൽകും. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ ഹരിഹരനെ ചടങ്ങിൽ ആദരിക്കും. തിരക്കഥാകൃത്ത് ജോൺപോൾ ചടങ്ങിൽ മുഖ്യാതിഥി യായിരിക്കും. പരിപാടിയുടെ ബ്രോഷർ ഷാർജയിൽ നടൻ മാമുക്കോയ ഇന്ത്യൻ കോൺസുലർ സുമതി വാസുദേവന് നൽകി പ്രകാശനം ചെയ്തു. ഗായകൻ എരഞ്ഞോളി മൂസ, അഡ്വ.വൈ.എ.റഹിം, മാത്യുജോൺ, ഇ.വൈ.സുധീർ, അഡ്വ.സന്തോഷ് നായർ, ലെൻസ് വ്യൂ ഭാരവാഹികളായ എ.വി.മധു, ഇ.ടി.പ്രകാശ് എന്നിവരും പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് വാട്ട്സാപ്പ് നമ്പർ 0553909442.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.