ജീവിത ശൈലീ രോഗങ്ങളെ ചെറുക്കാൻ ‘ജസ്റ്റ് മൂവ്’ കാമ്പയിൻ
text_fieldsദുബൈ: ജീവിത ശൈലീ രോഗങ്ങൾക്കെതിരെ ഒാഫീസുകളിൽ പുതിയ കർമ പദ്ധതി. വിവിധ കമ്പനികളിലെ ജീവനക്കാരുടെ ആരോഗ്യം ഉറപ്പുവരുത്താന്‍ മാനേജ്മെൻറുകമായി സഹകരിച്ച് ‘ജസ്റ്റ് മൂവ്’ എന്ന കാമ്പയിന് യു.എ.ഇയിൽ തുടക്കമായി. അറേബ്യന്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പാണ് കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പാക്കുന്നത്. മുന്നൂറിലധികം സ്ഥാപനങ്ങള്‍ ഇതിെൻറ ഭാഗമാകും.
കാമ്പയിൻ ഉദ്ഘാടനം യു.എ.ഇയിലെ ആദ്യ വനിതാ കാര്‍ റാലി ഡ്രൈവര്‍ റജബ് അല്‍ താജിര്‍ നിർവഹിച്ചു. എട്ട് മണിക്കൂറിലേറെ ഇരുന്ന ഇരുപ്പില്‍ ജോലിചെയ്യുന്നവര്‍ക്ക് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് 40 ശതമാനം സാധ്യതയുണ്ടെന്ന് റാക് ആശുപത്രി സി.ഇ.ഒ ജോണ്‍ മാര്‍ക്ക് ഗോയര്‍ പറഞ്ഞു. ‘ആദ്യം എെൻറ ജീവനക്കാരുടെ ആരോഗ്യം’ എന്ന പ്രചാരണത്തിെൻറ ആദ്യഘട്ടമായാണ് ജസ്റ്റ് മൂവ് കാമ്പയിൻ നടപ്പാക്കുന്നത്. ഇതിൽ ഒാരോ മണിക്കൂറിലും ജീവനക്കാർ അലാറം വെച്ച് ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് അല്‍പനേരം ചെറു വ്യായാമങ്ങള്‍ ചെയ്യും.
കുടിവെള്ളം ഇരിപ്പിടത്തിന് അരികിൽവെക്കില്ല. പകരം, 30 മീറ്ററെങ്കിലും നടന്ന് ചെന്ന് വെള്ളം എടുത്ത് കുടിക്കണം. ഓഫിസ് ജോലി ചെയ്യുന്നവരെ കൂടുതല്‍ ചലനാത്മകമാക്കി, ആരോഗ്യം നിലനിര്‍ത്തുകയാണ് ലക്ഷ്യം. ആദ്യഘട്ടം സെപ്റ്റംബര്‍ വരെ തുടരും. രണ്ടാം ഘട്ടത്തിൽ ഭക്ഷണശീലത്തിൽ മാറ്റം വരുത്താനാണ് ലക്ഷ്യമിടുന്നത്. അറേബ്യന്‍ ഹെല്‍ത്ത്കെയര്‍ സി.ഇ.ഒ റാസ സിദ്ധീഖിയും പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.