എന്നും പൂക്കൾ തരുന്ന ശ്രീലങ്കൻ ജാസ്മിൻ
text_fieldsപേരുപോലെ തന്നെ ഈ ചെടിയുടെ സ്വദേശം ശ്രീലങ്ക ആണ്. പക്ഷെ, സാധാരണ ജാസ്മിൻ ചെടികളെ പോലെ സുഗന്ധം ഇല്ല. എങ്കിലും കാണാൻ നല്ല ഭംഗിയാണ്. അഞ്ച് ഇതളുകളുള്ള പൂക്കൾ തരുന്ന ഒരു ചെടിയാണ് ശ്രീലങ്കൻ ജാസ്മിൻ. നമ്മുടെ പൂന്തോട്ടത്തിൽ എന്നും പൂക്കൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഒരു ചെടി വളർത്തിയാൽ മതി.
കാരണം ഇത് വർഷം മുഴുവനും പൂക്കൾ തരുന്നു. ഒരുപാട് പേരിൽ അറിയപ്പെടുന്ന ഒരു ചെടി കൂടിയാണിത്. ഭൂട്ടാൻ മല്ലി, സ്നോ ഫ്ലേക്ക് എന്നൊക്കെ ഇത് അറിയപ്പെടാറുണ്ട്. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണിത്. സൂര്യ പ്രകാശം നല്ലത് പോലെ കിട്ടിയാലേ പൂക്കൾ ഉണ്ടാകൂ. 1.5 മീറ്റർ പൊക്കത്തിൽ വരെ ഇത് വളരും. നമുക്ക് ബാൽക്കണിയിൽ ചെട്ടിയിൽ വളർത്തിയെടുക്കാവുന്ന ഒന്നാണ്.
നല്ല ഡ്രൈനേജ് ഉള്ള ചെടിച്ചട്ടി നോക്കിയെടുക്കണം. എന്നും വെള്ളം ഒഴിച്ചു കൊടുക്കണം. ഗാർഡൻ സോയിൽ, ചാണകപ്പൊടി, ചകിരി ചോർ, ബോൺ മീൽ എന്നിവ യോജിപ്പിച്ച് പോട്ടിങ് മിക്സ് തയ്യാറാക്കാം. പ്രൂൺ ചെയ്ത നിർത്തിയാൽ ഒരുപാട് പൂക്കൾ തരുന്ന ചെടിയാണ്. തണ്ടുകൾ കട്ട് ചെയ്ത് ചെടിയെ വളർത്തിയെടുക്കാം. ചുവട്ടിൽ തൈകൾ ഉണ്ടാകും. അതു വെച്ചും പുതിയവ വളർത്തിയെടുക്കാം. എന്നും പൂക്കൾ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് വളർത്താൻ പറ്റിയ ചെടിയാണിത്.
Haseena Riyas
Instagram: Gardeneca_home
Yoiutube: Gardeneca_home
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.