എവർഗ്രീൻ അബൂദബി
text_fieldsയു.എ.ഇയിലെ ഹരിതാഭ മേഖലയാണ് അബൂദബി എമിറേറ്റ്. പച്ചപ്പുൽമേടുകളും വൃക്ഷങ്ങളും നിറഞ്ഞ നഗര മേഖലകളാണ് തലസ്ഥാന എമിറേറ്റിെൻറ പ്രത്യേകത. രാജ്യത്തെ ഏറ്റവും ഹരിതസ്ഥലമായ അൽഐൻ ഈ എമിറേറ്റിലെ രണ്ടാമത്തെ നഗരമാണ്. ഒട്ടകങ്ങൾ നൂറ്റാണ്ടുകളായി കൂട്ടത്തോടെ ശുദ്ധജലം കുടിക്കാൻ മരുപ്പച്ചയായ അൽഐനിലാണ് അഭയം തേടിയിരുന്നത്. മരുഭൂമിയിൽ മരുപ്പച്ചയുടെ സമ്പന്നമായ ചരിത്രം കണ്ടെത്താൻ ഈ രണ്ടു നഗരങ്ങൾ സന്ദർശിച്ചാൽ മതി.
3,000 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന അൽഐൻ ഒയാസിസിൽ 4,000 വർഷം പഴക്കമുള്ള മരുപ്പച്ചയുണ്ട്. രാജ്യത്തെ ബദവി ഗോത്രങ്ങൾ എങ്ങനെ ജീവിച്ചിരുന്നുവെന്ന് ഇവിടം വെളിപ്പെടുത്തും. പരമ്പരാഗത കൃഷി രീതികൾ അൽഐൻ നഗത്തെയും രാഷ്ട്ര പിതാവ് ശൈഖ് സായിദ് ആവിഷ്‌കരിച്ച പാരിസ്ഥിതിക പാരമ്പര്യം അബൂദബിയേയും ഹരിത ശോഭ പകരുന്ന ഇടങ്ങളാക്കി. 550 ലധികം കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള ഈന്തപ്പന ഫാമുകൾക്ക് മലവെള്ളം വിതരണം ചെയ്യുന്ന ചരിത്രപരമായ ജലസേചന സംവിധാനങ്ങൾ അൽഐൻ നഗരത്തിെൻറ ഹരിത ഭംഗിയുടെ മികവാണ്. അബൂദബി പരിസ്ഥിതി ഏജൻസിയും എമിറേറ്റിലെ വിവിധ മേഖലകളിൽ വൈവിധ്യമാർന്ന വൃക്ഷങ്ങൾ വെച്ചു പിടിപ്പിച്ചു.
അൽ ദഫ്രയിലെ ബെയ്സൂനയിലെ പരിസ്ഥിതി ഏജൻസിയുടെ നേറ്റീവ് പ്ലാൻറ് നഴ്‌സറിയിൽ ഉത്പാദിപ്പിക്കുന്ന വൃക്ഷത്തൈകൾ എല്ലായിടത്തും വർഷംതോറും നട്ടുവളർത്തുന്നു.
തുടർച്ചയായി പൊടിശല്യം അനുഭവിക്കുന്ന മരൂഭൂമി പ്രദേശത്തെ കാറ്റിൽനിന്ന് സ്വാഭാവിക വിൻഡ് ബ്രേക്കറായും മരങ്ങൾ പ്രവർത്തിക്കുന്നു. വരണ്ട മരുഭൂമി പരിതസ്ഥിതിയെ അതിജീവിക്കാൻ കഴിവുള്ള ഗാഫ് ഉൾപ്പെടെ ആയിരക്കണക്കിന് വൃക്ഷങ്ങളാണിപ്പോൾ അബൂദബി പരിസ്ഥിതി ഏജൻസി നട്ടു വളർത്തുന്നത്. 1999 ലെ ഫെഡറൽ നിയമം 24ാം നമ്പർ പ്രകാരം ഇവ പരിരക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.