'ഓരോ വേൾഡ് എക്സ്പോയും നിധികുംഭങ്ങളാണ്'
text_fields'ഓരോ വേൾഡ് എക്സ്പോയും നിധികുംഭങ്ങളാണ്', 1851മേയ് ഒന്നിന് ലണ്ടനിലെ ക്രിസ്റ്റൽ പാലസിൽ ആദ്യലോക പ്രദർശനം ഉദ്ഘാടനം ചെയ്തപ്പോൾ വിക്ടോറിയ രാജ്ഞി തെൻറ ഡയറിയിൽ എഴുതിവെച്ച വാക്കുകളാണിത്. അന്നുതൊട്ട് ലോകംകണ്ട ഓരോ എക്സ്പോയും പുത്തൻ സാങ്കേതികവിദ്യകളുടെ കൊടിയടയാളങ്ങളായിരുന്നു ഉയർത്തിയത്. ഇപ്പോൾ ദുബൈയുടെ ചക്രവാളത്തിൽ ഉദിച്ചുയർന്നതും പുതുമകൾ പൂക്കുന്ന ദിനരാത്രങ്ങളാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ച് 21ാം നൂറ്റാണ്ടിൽ പ്രയാണം തുടരുന്ന വേൾഡ് എക്സ്പോകൾ അസാധാരണ കണ്ടുപിടുത്തങ്ങളുടെ പ്രകടനമായിരുന്നു. മനുഷ്യചരിത്രത്തിെൻറ സഞ്ചാരദിശകൾ മാറ്റിയ നിരവധി കണ്ടുപിടുത്തങ്ങളും വിസ്മയിപ്പിക്കുന്ന നിർമിതികളും മേളയുടെ ചരിത്രത്താളുകളിൽ ഒളിമങ്ങാതെ കിടക്കുന്നു.
കോൺക്രീറ്റും ടെലിഫോണും പ്രചരിച്ച കാലം
1851ലെ ലണ്ടൻ വേൾഡ് എക്സ്പോ ലളിതമായ ചരക്ക് കൈമാറ്റത്തിൽ നിന്ന് പുതിയ ഉൽപാദന സാങ്കേതികവിദ്യകളുടെയും പുതിയ ജീവിത ആശയങ്ങളുടെയും പകർന്നുനൽകലിൽ സുപ്രധാന നാഴികക്കല്ലായിരുന്നു. 630 ടൺ ഹൈ-പവർ സ്റ്റീം എൻജിൻ, ലോക്കോമോട്ടീവ്, ഹൈ-സ്പീഡ് സ്റ്റീംഷിപ്പ്, സ്റ്റീംപ്രഷർ എൻജിൻ, ക്രെയിൻ, നൂതന സ്റ്റീൽ നിർമാണരീതികൾ, വലിയ ടണൽ, ബ്രിഡ്ജ് മോഡലുകൾ എന്നിവ ആദ്യമായി ലോകത്തിനു മുന്നിൽ അണിനിരന്നു. 140 ദിവസത്തെ പ്രദർശനം കാണാനെത്തിയത് 63 ലക്ഷത്തിലധികം പേർ. 1853ൽ അമേരിക്കയിലെ ന്യൂയോർക്കിൽ രണ്ടാമത്തെ വേൾഡ് എക്സ്പോ നടന്നു. രാജ്യം കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചു. 1855 പാരീസ് വേൾഡ് എക്സ്പോയിൽ, കോൺക്രീറ്റ്, അലുമിനിയം, റബർ ഉൽപന്നങ്ങൾ ആദ്യമായി പ്രദർശിപ്പിച്ചു.
1862 ലെ ലണ്ടൻ വേൾഡ് എക്സ്പോയിൽ, ടെക്സ്റ്റൈൽ മെഷീനുകൾ, പ്രിൻറിങ് പ്രസുകൾ, ട്രെയിനുകൾ എന്നിവയുൾപ്പെടെ പുതിയ വ്യാവസായിക ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചു. വിയന്ന വേൾഡ് എക്സ്പോ, പുതിയ പവർ യൂണിറ്റ്- ഇലക്ട്രിക് മോട്ടോർ- ആദ്യമായി ലോകത്തിന് സമ്മാനിച്ചു. 1876ലെ ഫിലഡെൽഫിയ എക്സ്പോയിലാണ് അലക്സാണ്ടർ ഗ്രഹാംബെൽ ടെലിഫോൺ പരിചയപ്പെടുത്തിയത്. ഇത് ആശയവിനിമയ രംഗത്ത് വിപ്ലവത്തിന് നാന്ദി കുറിച്ചു.
ഈഫൽ ഗോപുരം പിറക്കുന്നു
ലോകത്തെ അൽഭുത നിർമിതികളിലൊന്നായ ഈഫൽ ടവർ 1889ലെ പാരീസ് എക്സ്പോയുടെ കവാടമായിരുന്നു. ആദ്യത്തിൽ വേണ്ടത്ര പോപ്പുലറാകാതിരുന്ന ടവർ, എക്സ്പോ കഴിഞ്ഞ ഉടൻ പൊളിച്ചു മാറ്റണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ പിന്നീട് പാരീസിെൻറ ഏറ്റവും സുപ്രധാന ലാൻഡ്മാർകായി ഇത് മാറുന്നതിനാണ് ലോകം സാക്ഷ്യം വഹിച്ചത്. 'ജോർജ് ഫെറിസ് ബിഗ് വീൽ' കൂറ്റൻ നിരീക്ഷണ വളയം 1893ലെ ചിക്കാഗോ എക്സ്പോയിലാണ് പ്രദർശിപ്പിച്ചത്. നൂറ്റാണ്ടിെൻറ അവലോകനം എന്ന് വിശേഷിപ്പിക്കപ്പെട്ട, 1900ലെ പാരിസ് യൂണിവേഴ്സൽ എക്സ്പോ ചലിക്കുന്ന നടപ്പാത പ്രദർശിപ്പിച്ചു.
ഐസ്ക്രീം കോണും ഒളിമ്പിക്സും
1904ലെ സെൻറ് ലൂയിസ് എക്സ്പോയിൽ സിറിയൻ ബേക്കറാണ് ഐസ്ക്രീം േകാണുകൾ ആദ്യമായി അവതരിപ്പിച്ചത്. ഇത് പിന്നീട് അതിവേഗം ലോകത്താകമാനം പ്രചരിച്ചു. 1912 മുതൽ ഒളിമ്പിക് ഗെയിംസ് എക്സ്പോയിൽ നിന്ന് പിരിഞ്ഞു. സംസ്കാരം, കായികം, പ്രത്യേകിച്ച് പ്രദർശന വ്യവസായം എന്നിവയെ ആഗോളവൽക്കരിക്കുന്നതിൽ വേൾഡ് എക്സ്പോ അനിഷേധ്യമായ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ വേൾഡ് എക്സ്പോ ആതിഥേയത്വം വഹിക്കാൻ മത്സരിക്കുന്നതുപോലെ, ഒളിമ്പിക്സ് നടത്താനും മത്സരിക്കുന്നു.
ചൈനക്ക് വ്യവസായ ചിറക് മുളക്കുന്നു
യു.എസിലെ സാൻഫ്രാൻസിസ്കോയിൽ നടന്ന 1915 വേൾഡ് എക്സ്പോ ചൈനക്ക് വ്യവസായ വിപ്ലവത്തിെൻറ വിത്തും വേരും പകർന്നതായിരുന്നു. കൃഷി, വ്യവസായം, വിദ്യാഭ്യാസം, സാഹിത്യം, കല, ഗതാഗതം, ധാതുക്കൾ, ഭക്ഷണം, പൂന്തോട്ടപരിപാലനം തുടങ്ങിയ ചൈനീസ് പ്രദർശനങ്ങൾ ലോകത്തിെൻറ മനം കവർന്നു. 1926 ഫിലാഡൽഫിയ വേൾഡ് എക്സ്പോയിൽ, ചൈനയും അതിെൻറ അയൽരാജ്യമായ ജപ്പാനും ആതിഥേയ രാജ്യമായ അമേരിക്കക്ക് പുറമെ പങ്കെടുത്ത രണ്ട് പ്രധാന രാജ്യങ്ങളായിരുന്നു. ചൈന അതിെൻറ അച്ചടി സാങ്കേതികവിദ്യകൾ, സൗന്ദര്യവർധക വസ്തുക്കൾ, തുകൽ ഉൽപന്നങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, സ്റ്റീൽ, ചെമ്പ് ഉൽപന്നങ്ങൾ എന്നിവ പ്രദർശിപ്പിച്ചു.
തീമുകളുടെ ഉദയം
1933ൽ, നഗരം സ്ഥാപിതമായതിെൻറ നൂറാം വാർഷികത്തിൽ അമേരിക്ക ചിക്കാഗോയിൽ വേൾഡ് എക്സ്പോ സംഘടിപ്പിച്ചു. 1930 കളിലെ മഹാമാന്ദ്യത്തിൽ നിന്ന് അമേരിക്കൻ സമ്പദ്വ്യവസ്ഥ കരകയറാൻ തുടങ്ങിയ സമയത്താണ് എക്സ്പോ നടന്നത്. വരുകാലത്ത് ഓരോ എക്സ്പോക്കും ഒരു തീം ഉണ്ടായിരിക്കുമെന്ന പ്രഖ്യാപനം വന്നത് ഇവിടെയാണ്. ജനറൽ മോട്ടോഴ്സ്, ഫോർഡ്, ക്രിസ്ലർ തുടങ്ങിയ വലിയ കമ്പനികൾക്ക് പ്രത്യേക ഹാളുകൾ സ്ഥാപിക്കാനും അനുവാദം ലഭിച്ചു. ഇത് സംരംഭകരും സന്ദർശകരും വളരെയധികം സ്വാഗതം ചെയ്യുകയും വേൾഡ് എക്സ്പോയുടെ ചരിത്രത്തിൽ ഈ പതിവിന് തുടക്കം കുറിക്കുകയും ചെയ്തു. 1935 ബ്രസൽസ് എക്സ്പോയുടെ വിഷയം 'മത്സരത്തിലൂടെ സമാധാനം'എന്നായിരുന്നു. പുതിയ സാങ്കേതികവിദ്യകളോടൊപ്പം പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും സമാധാനത്തിനുള്ള ആഗ്രഹവും പ്രതീക്ഷയും ഇതിൽ പ്രകടമായിരുന്നു.
ലോകയുദ്ധവും ടെലിവിഷെൻറ വരവും
1939 ന്യൂയോർക് വേൾഡ് എക്സ്പോ ആയിരുന്നു രണ്ടാം ലോകയുദ്ധത്തിന് മുമ്പ് നടന്ന അവസാന ലോകമേള. 'നാളെയുടെ പുതിയ ലോകം'എന്നായിരുന്നു ശീർഷകം. നൈലോൺ, ഓഡിയോ റെക്കോർഡറുകൾ, പ്ലാസ്റ്റിക്, ടെലിവിഷൻ സെറ്റുകൾ തുടങ്ങിയ പുതിയ ഉൽപ്പന്നങ്ങൾ ഈ മേളയിൽ ഉദയം ചെയ്തു. ടെലിവിഷൻ പ്രക്ഷേപണം അമേരിക്കൻ ജനത ആദ്യമായി ശ്രവിച്ചത് ഇവിടെ വെച്ചായിരുന്നു. രണ്ടാം ലോകയുദ്ധത്തിനു ശേഷം നടന്ന ആദ്യത്തെ എക്സ്പോ ആയിരുന്നു 1958 ബ്രസൽസ് എക്സ്പോ. ആണവ ഊർജത്തിെൻറ സുരക്ഷിതവും സമാധാനപരവുമായ ഉപയോഗത്തെ പ്രതീകപ്പെടുത്തുന്ന ആറ്റോമിക് ഘടനയുടെ വലിയ മാതൃകയായിരുന്നു ഈ എക്സ്പോയുടെ ലോഗോ.
ജപ്പാെൻറ രണ്ടാം വരവ്
രണ്ടാം ലോകയുദ്ധത്തിൽ തകർന്നടിഞ്ഞ ജപ്പാൻ 1970ലെ ഒസാക്ക എക്സ്പോയിലൂടെ ലോകത്തിന് മുന്നിൽ പുനർജനിച്ചു. 76 രാജ്യങ്ങളുടെയും നാല് അന്താരാഷ്ട്ര സംഘടനകളുടെയും പങ്കാളിത്തത്തിലൂടെ ആകർഷിക്കപ്പെട്ട മേള സന്ദർശിച്ചത് 6.40 കോടി പേരാണെന്നാണ് കണക്ക്. 1980 കളിലെയും 1990 കളിലെയും എക്സ്പോകളിൽ, 'ഹോർട്ടികൾച്ചർ' എന്ന പ്രമേയം ഉയർന്നുവന്നു. 1988ലെ ലിസ്ബൺ വേൾഡ് എക്സ്പോ പോർച്ചുഗലിൽ നടന്നു, സമുദ്രങ്ങൾ - ഭാവിക്ക് ഒരു പൈതൃകം എന്നായിരുന്നു ശീർഷകം. അമേരിക്കയിൽ കൊളംബസ് എത്തിയതിെൻറ സ്മരണാർത്ഥം 1992 സെവില്ലെയിൽ നടന്ന എക്സ്പോ നാവിഗേഷൻ യുഗം തിരിച്ചുപിടിക്കാൻ ആഹ്വാനം ചെയ്യുന്നതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.