Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫു​ജൈ​റ​യി​ൽ പു​രാ​ത​ന...

ഫു​ജൈ​റ​യി​ൽ പു​രാ​ത​ന മ​നു​ഷ്യ​വാ​സ​ത്തി​ന്‍റെ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി

text_fields
bookmark_border
ഫു​ജൈ​റ​യി​ൽ പു​രാ​ത​ന മ​നു​ഷ്യ​വാ​സ​ത്തി​ന്‍റെ  തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി
cancel
camera_alt

ഫു​ജൈ​റ​യി​ലെ പു​രാ​വ​സ്തു പ​ര്യ​വേ​ക്ഷ​ണം

ഫു​ജൈ​റ: എ​മി​റേ​റ്റി​ൽ ച​രി​ത്രാ​തീ​ത കാ​ല​ത്ത്​ മ​നു​ഷ്യ​വാ​സ​മു​ണ്ടാ​യി​രു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി ഗ​വേ​ഷ​ക​ർ. ഫു​ജൈ​റ സ​ർ​ക്കാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​മി​റേ​റ്റി​ലെ ടൂ​റി​സം, പു​രാ​വ​സ്തു വ​കു​പ്പ്, ജ​ർ​മ​നി​യി​ലെ ജെ​ന സ​ർ​വ​ക​ലാ​ശാ​ല, യു.​കെ​യി​ലെ ഓ​ക്‌​സ്‌​ഫോ​ർ​ഡ് ബ്രൂ​ക്ക്‌​സ് യൂ​നി​വേ​ഴ്‌​സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗ​വേ​ഷ​ക​രു​ടെ സം​ഘ​മാ​ണ്​ ക​ണ്ടു​പി​ടി​ത്ത​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്.​ 13,000 മു​ത​ൽ 75,000 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ അ​ൽ ഹ​ബാ​ബ് മേ​ഖ​ല​യി​ലെ ജ​ബ​ൽ കാ​ഫ് അ​ദോ​റി​ലെ പാ​റ​ക്കെ​ട്ട്​ ഭാ​ഗ​ത്ത്​ ജ​ന​വാ​സ​മു​ണ്ടാ​യി​രു​ന്ന​താ​യി പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

തെ​ക്കു​കി​ഴ​ക്ക​ൻ അ​റേ​ബ്യ​യി​ൽ ഏ​ക​ദേ​ശം 7000 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ജ​ന​വാ​സ​മി​ല്ലാ​യി​രു​ന്നെ​ന്നാ​ണ്​ നേ​ര​ത്തെ ക​രു​ത​പ്പെ​ട്ടി​രു​ന്ന​ത്. പു​തി​യ ക​ണ്ടു​പി​ടി​ത്തം ഈ ​ധാ​ര​ണ​ക​ളെ തി​രു​ത്തു​ക​യും പു​രാ​വ​സ്തു രേ​ഖ​ക​ളി​ലെ വി​ട​വു​ക​ൾ നി​ക​ത്തു​ക​യും പ്ര​ദേ​ശ​ത്തെ മ​നു​ഷ്യ​വാ​സ​ത്തെ​ക്കു​റി​ച്ച പു​ത്ത​ൻ അ​നു​മാ​ന​ങ്ങ​ളി​ലേ​ക്ക്​ വെ​ളി​ച്ചം​വീ​ശു​ക​യും ചെ​യ്യു​ന്നു​ണ്ട്.

പു​രാ​വ​സ്തു​ക്ക​ളു​ടെ​യും പൈ​തൃ​ക മേ​ഖ​ല​യു​ടെ​യും വി​ക​സ​ന​ത്തി​നും ശാ​സ്ത്രീ​യ വി​ജ്ഞാ​ന​ത്തി​ന്‍റെ​യും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പു​രാ​വ​സ്തു പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും വ​കു​പ്പി​ന്‍റെ ശ്ര​മ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ക​യാ​ണെ​ന്ന് ഫു​ജൈ​റ ടൂ​റി​സം ആ​ൻ​ഡ് ആ​ൻ​റി​ക്വി​റ്റീ​സ് അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ സ​ഈ​ദ് അ​ൽ സ​മാ​ഹി പ​റ​ഞ്ഞു. എ​മി​റേ​റ്റി​ലെ മ​നു​ഷ്യ​വാ​സ​ത്തി​ന്‍റെ ച​രി​ത്രം തി​രു​ത്തി​യെ​ഴു​തു​ന്ന സു​പ്ര​ധാ​ന പു​രാ​വ​സ്തു ക​ണ്ടെ​ത്ത​ലി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യി ഫു​ജൈ​റ നാ​ചു​റ​ൽ റി​സോ​ഴ്‌​സ​സ് കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​ലി ഖാ​സിം പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്‌​ട്ര വി​ദ​ഗ്ധ​രു​മാ​യും അ​ഭി​മാ​ന​ക​ര​മാ​യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​മു​ള്ള സ​ഹ​ക​ര​ണം അ​ഭൂ​ത​പൂ​ർ​വ​മാ​യ ഫ​ല​ങ്ങ​ൾ ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FujairahEvidenceAncient Human
News Summary - Evidence of ancient human habitation found in Fujairah
Next Story