മുൻ മന്ത്രി സഈദ് റാശിദ് അൽ മുല്ല നിര്യാതനായി
text_fieldsദുബൈ: യു.എ.ഇ മുൻ മന്ത്രിയും പ്രമുഖ വ്യവസായിയുമായ മുഹമ്മദ് സഈദ് റാശിദ് അൽ മുല്ല (97) നിര്യാതനായി. യു.എ.ഇയിലെ ആദ്യ മന്ത്രിസഭയിലെ മന്ത്രിയായിരുന്നു. 1926ൽ ദുബൈയിലെ ഷിന്തഗയിൽ ജനിച്ചു. ആദ്യ മന്ത്രിസഭയിൽ ഗൾഫ്കാര്യ സഹമന്ത്രിയായിരുന്നു. 1973ൽ ഗതാഗത, വാർത്താവിനിമയ മന്ത്രിയായി. 1977ൽ വീണ്ടും ഗതാഗത മന്ത്രിയായ അൽ മുല്ല 1997 വരെ ആ സ്ഥാനത്ത് തുടർന്നു.
1965ൽ ദുബൈ ചേംബറിന്റെ ആദ്യ ചെയർമാനായി. 1975ൽ ഭരണഘടനാ നിർമാണ കമ്മിറ്റിയിലേക്ക് ശൈഖ് സായിദ് നിയോഗിച്ച 28 പേരിൽ ഒരാളായിരുന്നു. റാശിദ് അൽ മുല്ലയുടെ നിര്യാണത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു. യു.എ.ഇ കെട്ടിപ്പടുക്കുന്നതിൽ പുതിയ തലമുറക്കൊപ്പം സംഭാവന നൽകിയ അദ്ദേഹം സ്വദേശികളെ സേവിക്കാൻ മുൻകൈയെടുത്തുവെന്നും അൽ മുല്ലയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.