അജ്മാനില്‍ വേഗപരിധി കവിഞ്ഞാൽ കനത്ത പിഴ
text_fieldsഅജ്മാന്: അജ്മാനിലെ റോഡുകളില്‍ വാഹനങ്ങളുടെ പരമാവധി വേഗപരിധി കവിഞ്ഞാല്‍ കനത്ത പിഴ ലഭിക്കും. വാഹനം പിടിച്ചിടല്‍ അടക്കമുള്ള പിഴയാണ് ചുമത്തുന്നത്. വേഗത മണിക്കൂറില്‍ 60ന് മുകളില്‍ കടന്നാല്‍ 1,500 ദിർഹം പിഴയും 15 ദിവസം വാഹനം പിടിച്ചിടലും ആറു ബ്ലാക്ക് പോയന്റുകളും ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ഡ്രൈവര്‍മാര്‍ നിയമങ്ങള്‍ അനുസരിച്ചുവേണം വാഹനങ്ങള്‍ ഓടിക്കാനെന്ന് പൊലീസ് ഓർമിപ്പിച്ചു.
റോഡുകളില്‍ സ്ഥാപിച്ച വേഗപരിധി സൂചകങ്ങള്‍ ശ്രദ്ധിക്കാതെ വാഹനമോടിക്കുന്ന നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പിഴ ലഭിച്ചത്. അധികൃതര്‍ നിശ്ചയിച്ച വേഗ പരിധി പരിഗണിക്കാതെ വാഹനമോടിച്ചതിന്റെ ഫലമായി നിരവധി അപകടങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റമദാനിൽ ഇഫ്താറിനോ തറാവീഹ് നമസ്കാരത്തിനോ മുമ്പുള്ള അമിതവേഗതയാണ് വിശുദ്ധ മാസത്തിൽ വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.