കെ.എം.സി.സി സുരക്ഷ സ്‌കീമിന് മികച്ച പ്രതികരണം
text_fieldsദുബൈ: കഴിഞ്ഞ മൂന്നുമാസങ്ങളിലായി നടന്ന പ്രചാരണ കാമ്പയിൻ വഴി ദുബൈ കെ.എം.സി.സി സുരക്ഷ സ്‌കീമിൽ രണ്ടായിരത്തിലേറെ പേർ പുതുതായി അംഗത്വമെടുത്തതായി സുരക്ഷ സ്‌കീം ചെയർമാൻ ഹുസൈനാർ ഹാജി എടച്ചാക്കൈ, ജനറൽ കൺവീനർ ഒ. മൊയ്‌തു ചപ്പാരപ്പടവ് എന്നിവർ അറിയിച്ചു. അംഗമായിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്ക് നേരത്തെ നൽകിവന്നിരുന്ന അഞ്ചുലക്ഷം രൂപ ജനുവരി ഒന്നുമുതൽ പത്തുലക്ഷമാക്കി ഉയർത്തിയതിെൻറ പശ്ചാത്തലത്തിലാണ് മൂന്നുമാസം നീണ്ടുനിന്ന കാമ്പയിൻ പ്രഖ്യാപിച്ചത്. വിസ റദ്ദാക്കി നാട്ടിൽ പോകുന്നവർക്കുള്ള ആനുകൂല്യം ഒരു ലക്ഷമാക്കി ഉയർത്തിയതുൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങളാണ് സുരക്ഷാ സ്‌കീം അംഗങ്ങൾക്ക് ഇപ്പോൾ നൽകിവരുന്നത്.
കുടിശ്ശിക മുടങ്ങിയ പതിനായിരത്തിൽപരം പേർ കാമ്പയിൻ കാലയളവിലെ ഇളവുകൾ ഉപയോഗപ്പെടുത്തി അംഗത്വം പുതുക്കിയതായും സാധാരണക്കാരുടെ അഭ്യർഥന മാനിച്ച് കാമ്പയിൻ കാലയളവ് നീട്ടുന്നത് ആലോചിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.ദുബൈ കെ.എം.സി.സിയിൽ നടന്ന കാമ്പയിൻ അവലോക യോഗത്തിൽ ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറും വെൽഫെയർ സ്‌കീം ചെയർമാനുമായ ഹുസൈനാർ ഹാജി എടച്ചാക്കൈ അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ ഉദ്ഘാടനം ചെയ്തു. സ്കീമിെൻറ പരിഷ്കരിച്ച നിയമാവലി കണ്ണൂർ ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി സൈനുദ്ദീൻ ചേലേരിക്ക് നൽകി ആക്ടിങ് ജനറൽ സെക്രട്ടറി അഡ്വ. ഇബ്റാഹീം ഖലീൽ പ്രകാശം ചെയ്തു.വിവിധ ജില്ലകളുടെ ഭാരവാഹികളും പ്രചാരണ സമിതി സാരഥികളുമായ എൻ.യു. ഉമ്മർ കുട്ടി, അബൂബക്കർ മാസ്റ്റർ കോഴിക്കോട്, അബ്ദുസ്സലാം പാരി മലപ്പുറം, മൊയ്തു അരൂർ, അഹ്മദ് കനി തിരുവനന്തപുരം, കെ. സിദ്ദീഖ്, ജെ. നൗഫൽ, പി.വി ഇസ്മായിൽ പാനൂർ, ആഷിഖ് അബ്ദുൽ കരീം ഇടുക്കി, മുഹമ്മദ് ഷാഫി, ഫൈസൽ മുഹ്‌സിൻ തളങ്കര തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ ഒ. മൊയ്തു സ്വാഗതവും എൻ.യു ഉമ്മർകുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.