മികച്ച യാത്രയൊരുക്കൽ; ആർ.ടി.എ പരിശോധന സജീവം
text_fieldsദുബൈ: കഴിഞ്ഞ മൂന്നുമാസം ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)13,000ത്തിലേറെ വാഹനങ്ങളിൽ പരിശോധന നടത്തി. ടാക്സികൾ, ആഡംബര വാഹനങ്ങൾ, വാടക വാഹനങ്ങൾ തുടങ്ങി വിവിധതരം വാഹനങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ട്. ലോകോത്തര വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ദുബൈയിൽ യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് പരിശോധനകളെന്ന് ആർ.ടി.എ ഡയറക്ടർ സഈദ് അൽ ബലൂഷി വ്യക്തമാക്കി. ലൈസൻസില്ലാത്ത വാഹനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകുന്നത് നിയന്ത്രിക്കുകയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
പരിശോധനയിൽ 626 വാഹനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. ലൈസൻസില്ലാത്ത വാഹനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോയതായ 349 സംഭവങ്ങൾ ആർ.ടി.എ മൂന്നുമാസത്തിനിടെ കണ്ടെത്തിയിട്ടുണ്ട്.
നിയന്ത്രണങ്ങൾ പാലിക്കാതിരിക്കുകയും ശുചിത്വം പാലിക്കാതിരിക്കുകയും ചെയ്തവർക്കെതിരായും നടപടി സ്വീകരിച്ചു. കാമ്പയിനിെൻറ ഭാഗമായി ഡ്രൈവർമാരെ വ്യക്തി ശുചിത്വം പാലിക്കാനും വാഹനം വൃത്തിയായി സൂക്ഷിക്കാനും പരാതികളില്ലാത്ത സേവനത്തിന് ശ്രദ്ധിക്കാനും ബോധവത്കരിച്ചു. ദുബൈയുടെ എല്ലാ ഭാഗങ്ങളിലും അതോറിറ്റിയുടെ നിരീക്ഷണവും പരിശോധനയും നടക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഉടമയുടെ പേര് പതിച്ച നമ്പർ പ്ലേറ്റ് അനുവദിക്കില്ല
ദുബൈ: വാഹന ഉടമയുടെ പേര് പതിച്ച നമ്പർ പ്ലേറ്റുകൾ അനുവദിക്കുന്നതായ പ്രചാരണം ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നിഷേധിച്ചു.
ഉടമയുടെ പേര് പതിച്ച നമ്പർ പ്ലേറ്റിെൻറ ചിത്രം പ്രചരിച്ച സാഹചര്യത്തിലാണ് അധികൃതർ വ്യക്തത വരുത്തിയത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് അംഗീകാരമില്ലാത്ത നമ്പർ പ്ലേറ്റ് ചിത്രമാണെന്നും ഇതുസംബന്ധിച്ച പുതിയ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിക്കണമെന്നും അതോറിറ്റി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.