അമിത ജല ഉപഭോഗം; മുന്നറിയിപ്പ് മൊബൈലിലെത്തും
text_fieldsദുബൈ: താമസസ്ഥലങ്ങളിലെയും സ്ഥാപനങ്ങളിലെയും ജലനഷ്ടം തടയാൻ നടപടികളുമായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി. വെള്ളം ചോരുന്നതിനെ തുടർന്നുണ്ടാകുന്ന അമിത ഉപയോഗം തടയാൻ ലക്ഷ്യമിട്ടാണ് ദേവ ആപ് വഴി പുതിയ സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. ബിൽ കൂടാൻ കാരണം വെള്ളം ചോർച്ചയാണെങ്കിൽ ഉപഭോക്താക്കളുടെ മൊബൈലിൽ മുന്നറിയിപ്പ് സന്ദേശമെത്തും.അസാധാരണമാം വിധം ഉപഭോഗം കൂടുേമ്പാഴാണ് മൊബൈൽ വഴി മുന്നറിയിപ്പ് നൽകുന്നത്. വൈദ്യുതി ഉപയോഗവും ജല ഉപയോഗവും തരംതിരിച്ച് അറിയാനുള്ള സംവിധാനവും ആപ്പിൽ ഒരുക്കിയിട്ടുണ്ട്.
അതേസമയം, ജലം അമിതമായി പാഴാകുന്നത് തടയാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ദീവ സ്ട്രാറ്റജി ആൻഡ് ഗവൺമെൻറ് കമ്യൂണിക്കേഷൻ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ഖൗല അൽ മെഹൈരി പറഞ്ഞു. മീറ്റർ വരെയുള്ള ഭാഗങ്ങളിലെ തകരാർ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ദീവ ഉദ്യോഗസ്ഥർക്ക് കഴിയും. എന്നാൽ, അതിന് ശേഷമുള്ള പൈപ്പുകളിലെ വെള്ളം ചോരുന്നത് ഉപഭോക്താക്കളാണ് ശ്രദ്ധിക്കേണ്ടത്. ഉപഭോഗം കൂടുന്നവർക്ക് മൊബൈൽ വഴി മുന്നറിയിപ്പ് നൽകുന്നത് ഉപഭോക്താക്കൾക്ക് ഗുണം ചെയ്യും. ഉന്നത നിലവാരമുള്ള പൈപ്പുകൾ മാത്രം ഉപയോഗിക്കണമെന്നും ദീവ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ കമ്പനികൾ നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.