കുത്തനെ ഇടിഞ്ഞ് ഇന്ത്യൻ രൂപ; പ്രവാസികൾക്ക് പണം അയക്കാൻ ഉചിതമായ സമയം
text_fieldsകുത്തനെ ഇടിഞ്ഞ് ഇന്ത്യൻ രൂപ; പ്രവാസികൾക്ക് പണം അയക്കാൻ ഉചിതമായ സമയംദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഇതോടെ രൂപയുമായുള്ള ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് ഉയർന്നു. ഇന്നലെ ദിർഹമിന് 20.40 രൂപയാണ് വിനിമയ നിരക്ക്. ഒാൺലൈൻ വഴി പണം അയച്ചവർക്ക് 20.28 രൂപ വരെ ലഭിച്ചു. ശമ്പളം കിട്ടിയ സമയമായതിനാൽ പ്രവാസികൾക്ക് കൂടുതൽ തുക നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞു. ഈ പ്രവണത അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് ധനവിനിമയ രംഗത്തുള്ളവർ നൽകുന്ന സൂചന.
യു.എസ് ഡോളർ ശക്തി പ്രാപിക്കുന്നതും ക്രൂഡോയിൽ വില ഉയരുന്നതുമാണ് ഇന്ത്യൻ രൂപയുടെ മൂല്യ ഇടിയാൻ കാരണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഈവർഷം ഏപ്രിലിന് ശേഷം ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കാണ് ഇന്ത്യൻ രൂപ എത്തിയിരിക്കുന്നത്. മുഴുവൻ ഗൾഫ് കറൻസികളുടെയും മൂല്യം കുത്തനെ ഉയർന്നിട്ടുണ്ട്.
ഗൾഫിൽ നിന്ന് നാട്ടിലേക്ക് പണമയക്കാൻ ഏറ്റവും ഉചിതമായ സമയമായതിനാൽ മണി എക്സ്ചേഞ്ചുകൾ തിരക്ക് വർധിച്ചിട്ടുണ്ട്.
നാട്ടിൽ ബാങ്ക് ലോണും മറ്റും അടച്ചുതീർക്കാനുള്ളവർക്കാണ് വിനിമയ മൂല്യത്തിലെ മാറ്റം ആശ്വാസകരമാവുക. കഴിഞ്ഞ മാസം 20 രൂപയിൽ താഴെയായിരുന്നു വിനിമയ മൂല്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.