വിനിമയ നിരക്ക് വീണ്ടും കൂടി; ദിർഹമിന് 22.07രൂപ
text_fieldsദുബൈ: റെക്കോഡുകൾ ഭേദിച്ച് മുന്നോട്ടു കുതിക്കുന്ന വിനിമയനിരക്ക് വെള്ളിയാഴ്ചയും വർധിച്ചു. ഒരു ദിർഹമിന് 22.07രൂപ വരെ വിനിമയ നിരക്ക് ലഭിച്ചു. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ നിരക്ക് 81.02ആയതോടെയാണ് മറ്റു കറൻസികളുടെ നിരക്കിലും വ്യത്യാസം വന്നത്. നിരക്കുവർധന കുറച്ചു ദിവസം കൂടി തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ ഉയർന്നു നിൽക്കുകയാണ്.
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ റിസർവ് ബാങ്കിന്റെ ഇടപെടൽ ശക്തമായില്ലെങ്കിൽ അടുത്തദിവസങ്ങളിൽ വീണ്ടും രൂപയുടെ മൂല്യം താഴേക്കുപോകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ വിലയിരുത്തിയശേഷമാകും റിസർവ് ബാങ്ക് ഇടപെടുകയെന്നാണ് കരുതുന്നത്. മികച്ച വിനിമയനിരക്ക് ലഭ്യമായതോടെ ഗൾഫിൽനിന്ന് നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.