യു.എ.ഇ ദേശീയ ദിനാഘോഷ സന്ദേശവുമായി മരുഭൂമിയിലേക്ക് വിനോദയാത്ര
text_fieldsഅബൂദബി: യു.എ.ഇയുടെ 50ാം ദേശീയദിനാഘോഷത്തിെൻറ ഭാഗമായി ഫ്രണ്ട്സ് എ.ഡി.എം.എസ് മരുഭൂമിയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു.
ടൂറിസം സ്ഥാപനമായ ഡെസേര്‍ട്ട് റോസുമായി സഹകരിച്ചാണ് ഡേ@ഡെസേര്‍ട്ട് എന്ന യാത്ര സംഘടിപ്പിച്ചത്. അബൂദബിയിലെ ഫ്രണ്ട്സ് എ.ഡി.എം.എസ് അംഗങ്ങള്‍ക്ക് മരുഭൂമിയിലെ തദ്ദേശീയ കാഴ്ചകള്‍ കാണാനും ഡെസേര്‍ട്ട് ഡ്രൈവ്, തന്നൂര ഡാന്‍സ്, ഹെന്ന പെയിൻറിങ്, ഒട്ടക സഫാരി തുടങ്ങി നിരവധി വിനോദങ്ങള്‍ ആസ്വദിക്കാന്‍ സാധിച്ചു. അത്താഴവിരുന്നും ഒരുക്കിയിരുന്നു.
ഫ്രണ്ട്സ് എ.ഡി.എം.എസ് പ്രസിഡൻറ് റഫീഖ് കയനായിലിെൻറ അധ്യക്ഷതയില്‍ മരുഭൂമിയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനത്തില്‍ അബൂദബി മലയാളിസമാജം പ്രസിഡൻറ് സലീം ചിറക്കല്‍, കോഓഡിനേഷന്‍ ചെയര്മാന് യേശുശീലന്‍, കേരള സോഷ്യല്‍ സെൻറര്‍ മുന്‍ പ്രസിഡൻറ് എന്‍.വി. മോഹനന്, ശക്തി തിയറ്റേഴ്സ് അബൂദബി പ്രസിഡൻറ് മനോജ്, ജനറല്‍ സെക്രട്ടറി ഫസല്‍ കുന്നംകുളം, സെക്രട്ടറി ഗഫൂര്‍ എടപ്പാള്‍ എന്നിവർ സംസാരിച്ചു. തുടര്‍ന്ന് ഏഷ്യാനെറ്റ് മൈലാഞ്ചി റിയാലിറ്റി ഷോ ജേതാവ് ആസിഫ് കപ്പാടിെൻറ ഗാനമേള, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വനിതകള്‍ക്കുമായി വിവിധ മത്സരങ്ങള്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നിവയും അരങ്ങേറി.
മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങൾ റഫീഖ് കയനായില്‍, ജനറല്‍ സെക്രട്ടറി ഫസല്‍ കുന്നംകുളം, റയീസ് മാറഞ്ചേരി, ബിനു ബാനര്‍ജി, ഗഫൂര്‍ എടപ്പാള്‍, റഷീദ് അയിരൂര്‍, താജുദ്ദീന്, ഷാജികുമാര്‍, സതീഷ് കൊല്ലം, രേഖിന് സോമന്, സഫറുല്ല പാലപ്പെട്ടി, റജബ് കാര്‍ഗോ എം.ഡി ഫൈസല്‍ കാരാട്ട്, നിസാര്‍, റജീദ് പട്ടോളി, ലത്തീഫ് മാറഞ്ചേരി, ടി.എ. അന്‍സാര്‍, ഹംസ കുന്നംകുളം, അപര്‍ണ സന്തോഷ്, അനൂപ ബാനര്‍ജി, നൗഷിദ ഫസല്‍, െഡസേര്ട്ട് റോസ് ടൂര്‍ എം.ഡി അന്‍ഷാര്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.