അബൂദബിയിൽ സിനിമ നിർമാണത്തിന് ഇളവ്
text_fieldsഅബൂദബി: എമിറേറ്റിൽ നിർമിക്കുന്ന സിനിമകൾക്ക് നിർമാണ ചെലവിന്റെ 50 ശതമാനം വരെ റിബേറ്റ് നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് ക്രിയേറ്റീവ് മീഡിയ അതോറിറ്റി. നിലവിൽ 35 ശതമാനം വരെ നൽകുന്ന ഇളവാണ് വർധിപ്പിച്ചത്. ചിത്രങ്ങളിൽ സ്വദേശി നടന്മാർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റിബേറ്റിന് യോഗ്യത നിശ്ചയിക്കുക. അബൂദബിയിൽ നടക്കുന്ന പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ എന്നിവക്കും ടി.വി റിയാലിറ്റി ഷോ, ഗെയിംഷോ എന്നിവക്കും ഈ ആനുകൂല്യത്തിന് അർഹതയുണ്ടാകും.
അബൂദബിയിലേക്ക് സിനിമാ നിര്‍മാതാക്കളെ ആകര്‍ഷിക്കാനാണ് പദ്ധതി രൂപപ്പെടുത്തിയത്. യോഗ്യരായ നിര്‍മാണ കമ്പനികള്‍ക്ക് 2025 ജനുവരി ഒന്നുമുതല്‍ ഈ ഇളവ് ലഭ്യമാണ്. നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചുകൊണ്ട് അബൂദബിയിലെ സിനിമാ, ടെലിവിഷന്‍ പ്രൊഡക്ഷന്‍ രംഗത്തിന്റെ വളര്‍ച്ചക്ക് കരുത്തുകൂട്ടുകയാണ് പദ്ധതിയിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. 2024 ഒക്ടോബറില്‍ കാഷ്ബാക്ക് റിബേറ്റ് 30 ശതമാനത്തില്‍നിന്ന് 35 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു.
ഇമാറാത്തി നടന്മാരെയും ഇമാറാത്തികളായ ഡയറക്ടര്‍മാരെയും ഉപയോഗിക്കുക, ഇമാറാത്തി പൈതൃകവും സംസ്കാരവും ഉള്ള സിനിമകള്‍ നിര്‍മിക്കുക തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കമ്പനികള്‍ക്കാണ് കാഷ്ബാക്ക് റിബേറ്റ് അനുവദിക്കുക. മാനദണ്ഡങ്ങള്‍ക്ക് ലഭിക്കുന്ന പോയന്റ് അടിസ്ഥാനമാക്കിയാണ് കമ്പനികള്‍ക്ക് കാഷ്ബാക്ക് റിബേറ്റിന്റെ ശതമാനം നിശ്ചയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.