അമിതഭാരം കുറക്കാൻ വ്യായാമം ശീലമാക്കാം
text_fieldsഅമിതഭാരം ഒഴിവാക്കാൻ ഭക്ഷണശീലത്തിൽ വേണ്ട മാറ്റങ്ങൾ കഴിഞ്ഞ ആഴ്ചയിലെ 'ന്യൂ വേൾഡ് ന്യൂ ഹോപ്' കോളത്തിൽ നാം കണ്ടു. ഇതുകൊണ്ട് മാത്രം തടികൂടുന്നത് തടയാനാവില്ല. വ്യായാമവും നിർബന്ധമാണ്.
എനർജി ബാലൻസ് ശരീരത്തിലെ പ്രധാന പ്രക്രിയയാണ്. ശരീരത്തിെൻറ പല സംവിധാനങ്ങളും സ്ഥിരമായി പ്രവർത്തിക്കുേമ്പാൾ മാത്രമെ പൂർണ ആരോഗ്യം നിലനിർത്താൻ കഴിയൂ. ഇതിന് ഏറ്റവും ഉചിതം വ്യായാമമാണ്.
ദിവസത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും വ്യായാമം ശീലമാക്കുക. വീടുകളിൽ ചെയ്യാവുന്ന നിരവധി വ്യായാമങ്ങളുണ്ട്. ട്രെഡ്മില്ലുകൾ അടക്കം വ്യായാമ ഉപകരണങ്ങൾ ഇപ്പോൾ ലഭ്യമാണ്. സമ്മർദവും ഉത്കണ്ഠയും കുറക്കാൻ വെയ്റ്റ് ലിഫ്റ്റിങ് ഉപകാരപ്പെടും. കുട്ടികൾക്കും കൗമാരപ്രായക്കാർക്കും മിതമായ വ്യായാമങ്ങൾ ആത്മവിശ്വാസം പകരും. ഏകാഗ്രത, വിഷാദരോഗ ലക്ഷണങ്ങൾ കുറയ്ക്കൽ, ഉറക്കം വർധിപ്പിക്കൽ എന്നിവയും ഉണ്ടാകും.
ശാരീരിക പ്രവർത്തനങ്ങളും വ്യായാമവും പ്രോത്സാഹിപ്പിക്കുന്നതിൽ കുടുംബാംഗങ്ങളുടെ പങ്കു പ്രധാനമാണ്. മഹാമാരിയുടെ ഈ കാലത്ത് ആരോഗ്യം നിലനിർത്താൻ വ്യായാമം ശീലമാക്കണം.
വീട്ടിലിരുന്ന് ചെയ്യാവുന്ന അഞ്ച് വ്യായാമങ്ങള്:
1. സ്ക്വാട്ട് : ശരീരത്തിലെ കൊഴുപ്പ് മാറ്റാൻ ഏറ്റവും നല്ല വ്യായാമമാണ് സ്ക്വാട്ട് . ദിവസവും 15 തവണ സ്ക്വാട്ട് ചെയ്യാൻ ശ്രമിക്കുക. കുറഞ്ഞത് 10 തവണയെങ്കിലും ചെയ്യണം. മസിലുകൾക്ക് ഇത് നല്ലൊരു വ്യായാമമാണ്. ഇനി സ്ക്വാട്ട് ചെയ്യേണ്ട രീതി. ആദ്യം മുട്ട് മടങ്ങാതെ രണ്ട് കാലുകളും രണ്ട് വശത്തേക്ക് അകത്തിെവക്കുക. ശേഷം രണ്ട് കൈകളും നിവർത്തി മുഖത്തിന് നേരെ പിടിക്കുക. കൈമുട്ട് മടങ്ങാതെ നോക്കണം. ശേഷം കാൽമുട്ട് വരെ (കസേരയിലേക്ക് ഇരിക്കുന്നരീതിയിൽ) ഇരിക്കുകയും എഴുന്നേൽക്കുകയും വേണം. സ്ക്വാട്ട് ദിവസവും രാവിലെയോ വൈകീട്ടോ ചെയ്യാൻ ശ്രമിക്കുക.
2. ലങ്ക്സ്: നടുവേദന, കഴുത്ത് വേദന എന്നിവ മാറാനും ശരീരത്തിലെ കൊഴുപ്പ് കുറക്കാനും ഏറ്റവും നല്ല വ്യായാമമാണ് ലങ്ക്സ്. ദിവസവും 15 മിനിറ്റെങ്കിലും ലങ്ക്സ് ചെയ്യാൻ ശ്രമിക്കുക. ഈ വ്യായാമം ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം. ആദ്യം വലതുകാൽ മുന്നിലോട്ടും ഇടത് കാൽ പിറകിലോട്ടും മുട്ട് മടക്കാതെ നിവർത്തിവെക്കുക. ശേഷം വലതു കാൽ തറയിൽ ഉറപ്പിച്ച് കൈകൾ പിടിക്കാതെ താഴേക്കും മുകളിലേക്കും ഇരിക്കുകയും എഴുന്നേൽക്കുകയും വേണം.
3. പുഷ്അപ്: ശരീരത്തിലെ കൊഴുപ്പ് മാറ്റാൻ ഏറ്റവും നല്ല വ്യായാമമാണ് പുഷ്അപ്. ആർത്തവസമയങ്ങളിൽ പുഷ്അപ് ചെയ്യാതിരിക്കുക. കാരണം ഈ വ്യായാമം ചെയ്തു കഴിഞ്ഞാൽ അമിതരക്തസ്രവം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. 20 പുഷ്അപ്പുകൾ ദിവസവും ചെയ്യാൻ ശ്രമിക്കുക. ആദ്യം രണ്ട് കൈകളും തറയിലേക്ക് വെക്കുക. ശേഷം കാൽമുട്ടുകൾ തറയിൽെവച്ച് കൈയുടെ സഹായത്തോടെ പുഷ്അപ്പുകൾ ചെയ്യുക.
4. പ്ലാങ്ക്: തടി കുറയാൻ ഏറ്റവും നല്ല വ്യായാമമാണ് പ്ലാങ്ക്. ആദ്യം കാലുകൾ നിവർത്തി കമിഴ്ന്നു കിടക്കുക. ശേഷം രണ്ട് കൈമുട്ടുകളും തറയിലേക്കു െവച്ച് കാൽ മുട്ടുകൾ തറയിലേക്ക് തൊടാതെ എഴുന്നേൽക്കാൻ ശ്രമിക്കുക. 20 തവണയെങ്കിലും ഈ വ്യായാമം ചെയ്യാൻ ശ്രമിക്കുക.
5. ബ്ർപീസ്: തടി കുറയാൻ മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും നടുവേദന പോലുള്ള പ്രശ്നങ്ങൾ അകറ്റാനും ഏറ്റവും നല്ല വ്യായാമമാണ് ബ്ർപീസ്. കാൽമുട്ടുകൾ മടക്കാതെ കൈകൾ താഴേക്കുെവച്ച് അപ് ആൻഡ് ഡൗൺ എന്ന രീതിയിൽ മുകളിലോട്ടും താഴോട്ടും ചാടുക. ദിവസവും 10 മിനിറ്റെങ്കിലും ഇത് ചെയ്യാൻ ശ്രമിക്കുക.
പതിവാക്കാവുന്ന വ്യായാമങ്ങൾ:
നടത്തം: ഓട്ടത്തിനു സമാനഫലങ്ങളുണ്ടാക്കുന്നതാണ് നടത്തവും. പക്ഷേ, ഇത് കുറഞ്ഞ തീവ്രതയുള്ള വ്യായാമമാണ്. തീവ്രത കുറവാണെങ്കിലും കലോറി എരിച്ചു കളയാൻ നടത്തം സഹായിക്കും. ഫിറ്റ്നസ് കുറവുള്ളവർക്ക് പോലും നടത്തത്തിൽ ഏർപ്പെടാൻ കഴിയും. ഏത് പരിതസ്ഥിതികളിലും നടക്കാനും കഴിയും. ഒരു ദിവസം 10,000 ചുവടുകൾ എന്ന ലക്ഷ്യം നല്ലതാണ്. എത്ര ചുവടുകൾ വെച്ചു, എത്ര മിനിറ്റ് നടന്നു എന്നെല്ലാം അറിയാനുള്ള ആപ്പുകൾ മൊബൈലിൽ ലഭ്യമാണ്.
നീന്തൽ: ശരീരഭാരം കുറക്കാനുള്ള മികച്ച മാർഗമാണ് നീന്തൽ. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് നീന്തൽ അനുയോജ്യമാണ്. ഇത് കൂടുതൽ തീവ്രതയിലോ അല്ലാതെയോ ചെയ്യാൻ കഴിയുന്ന വ്യായാമമാണ്. കലോറി എരിയുന്നതിനുള്ള ഏറ്റവും മികച്ച വ്യായാമങ്ങളിൽ ഒന്നാണിതെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
സൈക്ലിങ്: ശരീരഭാരം കുറക്കാൻ ഫലപ്രദമായ കാർഡിയോയുടെ മറ്റൊരു രൂപമാണ് സൈക്ലിങ്. ചില ആളുകൾ സൈക്ലിങ് ഗതാഗത മാർഗമായി ഉപയോഗിക്കുന്നു. ഇത് ദിനചര്യയിൽ ഉൾക്കൊള്ളിക്കുന്നത് ഉചിത മാർഗമാണ്. ഉദാഹരണത്തിന്, ജോലി ചെയ്യാനും തിരികെ പോകാനും 40 മിനിറ്റ് സൈക്കിൾ ചവിട്ടുന്നത് പതിവ് വ്യായാമം നിലനിർത്താനുള്ള മികച്ച മാർഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.